ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്കു കിഴക്കു ഉൾക്കടലിൽ ന്യൂനമർദ്ദം (Low Pressure Area) സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിൽ കിഴക്കു - വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയെന്നു കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവിൽ ന്യൂനമർദ്ദം കേരളത്തിന് ഭീക്ഷണിയില്ല.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
പ്രത്യേക ജാഗ്രത നിർദ്ദേശം
20-12-2021 : തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുകിടക്കുന്ന തെക്ക് ആൻഡമാൻ കടൽ എന്നിങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കന്യാകുമാരി പ്രദേശത്ത് മണിക്കൂറിൽ 35 മുതൽ 45 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത.അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments