കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 26 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴപെയ്യും. മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം ഏറിയ കാറ്റാണ് കേരളത്തിൽ മഴയുടെ തോത് വർദ്ധിപ്പിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം നിറഞ്ഞ കാറ്റും, അറബി കടലിൽ നിന്നുള്ള കാറ്റും സംഗമിച്ചതിന്റെ ഫലമായാണ് കേരളത്തിൽ കഴിഞ്ഞ ആഴ്ച മഴ ലഭിച്ചത്. ഈ അന്തരീക്ഷ സ്ഥിതി തന്നെ തുടരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. വടക്കൻ ജില്ലകളെക്കാൾ കൂടുതൽ മഴ പെയ്യാൻ സാധ്യത തെക്കൻ ജില്ലകളിലാണ്. എറണാകുളം തൊട്ട് തെക്കോട്ടുള്ള ജില്ലകളിൽ മഴയുടെ തോത് താരതമ്യേന ഉയരുന്നത് ആയിരിക്കും. കഴിഞ്ഞവർഷം ഫെബ്രുവരി മാസത്തിലെ മഴയുടെ തോതും ഈ വർഷത്തെ ഫെബ്രുവരി മാസം പെയ്ത മഴയുടെ തോതും താരതമ്യപ്പെടുത്തുമ്പോൾ മഴയുടെ തോത് ഈ വർഷം കൂടുതലാണ്. കഴിഞ്ഞ മാസവും കഴിഞ്ഞ വർഷത്തെ കണക്ക് താരതമ്യപ്പെടുത്തുമ്പോൾ റെക്കോർഡ് മഴയാണ് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 80 വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസമാണ് ജനുവരി.
കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മാസം രേഖപ്പെടുത്തിയ മഴയുടെ അളവ് 39.6 മില്ലിമീറ്ററാണ്. ഇന്ന് പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളാണ്. നാളെ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും, മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
Share your comments