കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ കേരളത്തിൽ പലയിടങ്ങളിലും വ്യാപകമായി മഴ ലഭിച്ചു.
ഇടിയോടുകൂടിയ മഴ തന്നെയായിരിക്കും നാളെയും ലഭ്യമാക്കുക. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് കേരളത്തിൽ നിലവിൽ മഴ ലഭ്യമാകുന്നത്. ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ അതി ശക്തമായ മഴയാണ് ലഭിച്ചത്. നാളെയും മറ്റന്നാളും കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്ലാ ജില്ലകളിലും പച്ച അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരുപത്തിയേഴാം തീയതി തിരുവനന്തപുരം, കാസർഗോഡ് ഒഴിച്ചുള്ള എല്ലാ ജില്ലകളിലും പച്ച അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ ലഭ്യമാകുന്ന മഴയുടെ തോത് 15.6-15.5 മില്ലിമീറ്ററാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments