<
  1. News

മൂന്നാർ മാത്രം തണുത്തു വിറയ്ക്കുന്നു

കേരളത്തിൽ എല്ലായിടത്തും ചൂട് വർദ്ധിക്കുമ്പോൾ മൂന്നാർ മാത്രം അതിശൈത്യത്തിന്റെ മടിത്തട്ടിലാണ്. മൂന്നാറിലെ ഈ കുളിർ ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഇതോടുകൂടി തളർന്നുകിടന്ന വിനോദസഞ്ചാര മേഖല പൂർവാധികം കരുത്തോടെ തിരിച്ചുവന്നിരിക്കുന്നു.

Priyanka Menon
മൂന്നാർ മാത്രം അതിശൈത്യത്തിന്റെ മടിത്തട്ടിലാണ്
മൂന്നാർ മാത്രം അതിശൈത്യത്തിന്റെ മടിത്തട്ടിലാണ്

കേരളത്തിൽ എല്ലായിടത്തും ചൂട് വർദ്ധിക്കുമ്പോൾ മൂന്നാർ മാത്രം അതിശൈത്യത്തിന്റെ മടിത്തട്ടിലാണ്. മൂന്നാറിലെ ഈ കുളിർ ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 

ഇതോടുകൂടി തളർന്നുകിടന്ന വിനോദസഞ്ചാര മേഖല പൂർവാധികം കരുത്തോടെ തിരിച്ചുവന്നിരിക്കുന്നു.മൂന്നാറിലെ തണുപ്പ് തേയില കൃഷിക്ക് അത്രയ്ക്കും ഗുണകരമല്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. ചിലയിടങ്ങളിൽ തേയില ഇലകൾ കരിയുന്നത് റിപ്പോർട്ടുകളുണ്ട്. 

കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ബുധനാഴ്ച മൂന്നാറിൽ രേഖപ്പെടുത്തിയത്. 5.5 ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്.ഡിസംബർ ജനുവരി മാസങ്ങളിലാണ് മൂന്നാറിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. ധനുമാസത്തിൽ കേരളത്തിൽ എല്ലായിടങ്ങളിലും ശരാശരി ലഭ്യമാകേണ്ടയിരുന്ന മഞ്ഞിന്റെ അളവ് ഇത്തവണത്തെ റിപ്പോർട്ട് പ്രകാരം കുറവാണ്. തണുപ്പും ചൂടും ഇടകലർന്ന കാലാവസ്ഥ ആയതിനാൽ എല്ലാവരും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.രാവിലെ ഇളം ചൂടുള്ള തണുപ്പു മാറിയ വെള്ളം കുളിക്കാൻ ഉപയോഗിക്കുന്നതാണ് നല്ലത്. ഈ സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുന്നതും, ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ഉള്ള ഭക്ഷണം കഴിക്കുന്നതും നല്ലതുതന്നെ. രാവിലെ 11 മണിക്ക് ശേഷം പുറത്തിറങ്ങുന്നവർ സൺസ്ക്രീൻ ഉപയോഗിക്കുന്നത് ചർമസംരക്ഷണത്തിന് നല്ലതാണ്.

The climate is a mixture of cold and hot, so everyone should take care of their health. During these times it is best to drink plenty of water and eat foods rich in omega three fatty acids.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: weather news 28/12/2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds