കേരളത്തിൽ വിവിധ ജില്ലകളിൽ ജനുവരി മൂന്നുവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ടുകൾ. കേരളത്തെ കൂടാതെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ.
ഗൾഫ് രാജ്യങ്ങളിലും മഴ കുറവില്ല. കുവൈത്ത്, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ മഴയോടൊപ്പം മഞ്ഞുവീഴ്ചയും റിപ്പോർട്ട് ചെയ്യുന്നു. സമാന അന്തരീക്ഷസ്ഥിതി ഒരാഴ്ച കൂടി ഉണ്ടാകും. ന്യൂനമർദ്ദം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ മസ്കറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തന്നെ ഉണ്ടായേക്കാം.
വരുംദിവസങ്ങളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള തീരപ്രദേശങ്ങളിൽ തിരമാല രണ്ട് മീറ്റർ ഉയരത്തിൽ ആകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കടലിൽ പോകുന്നവർ ജാഗ്രതാ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കണം. മസ്കറ്റിലെ റൂവി, മത്ര, ഗുറം തുടങ്ങി വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല രീതിയിൽ മഴ ലഭിച്ചു. 50 മില്ലി മീറ്റർ മുതൽ 100 മില്ലി മീറ്റർ വരെ മസ്കറ്റിലെ വിവിധ ഗവർണറേറ്റുകളിൽ മഴ ലഭ്യമാകും. ശക്തമായ മഴ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്നതിനാൽ തണുപ്പ് ഏറിവരുന്ന അവസ്ഥയും നിലവിലുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും രാജ്യത്ത്. പ്രത്യേകിച്ച് തെക്കൻ ബാത്തിന, ദാഹിറ, തെക്കൻ ശർഖിയ, വടക്കൻശർഖിയ പോലുള്ള സ്ഥലങ്ങളിൽ. ശക്തമായ മഴയോടൊപ്പം ഇടിമിന്നലിനും, ശക്തമായ കാറ്റിനും രാജ്യത്ത് സാധ്യതയുണ്ട്.
The Central Meteorological Department has said that fishing will not be restricted along the Kerala-Karnataka-Lakshadweep coast.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം
31-12-2021 മുതൽ 03-01-2022 വരെ: കന്യാകുമാരി പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത.
Share your comments