1. News

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടൽ തീവ്രന്യുന മർദ്ദം ശക്തി പ്രാപിച്ചു അതി തീവ്ര ന്യുന മർദ്ദമായി ( Deep Depression ) Trincomalee ( ശ്രീലങ്ക ) ക്ക് 310 km വടക്ക് കിഴക്കായും നാഗപ്പട്ടണത്തിന് ( തമിഴ്നാട് ) 300 km കിഴക്ക് - തെക്ക് കിഴക്കായും പുതുച്ചേരി ( തമിഴ് നാട് ) യിൽ നിന്ന് 320 km കിഴക്ക് - തെക്ക് കിഴക്കായും ചെന്നൈ ( തമിഴ്നാട് ) യിൽ നിന്ന് 390 km തെക്ക് - തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു.

Priyanka Menon
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തീവ്രന്യുന മർദ്ദം ശക്തി പ്രാപിച്ചു
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തീവ്രന്യുന മർദ്ദം ശക്തി പ്രാപിച്ചു

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തീവ്രന്യുന മർദ്ദം ശക്തി പ്രാപിച്ചു അതി തീവ്ര ന്യുന മർദ്ദമായി ( Deep Depression ) Trincomalee ( ശ്രീലങ്ക ) ക്ക് 310 km വടക്ക് കിഴക്കായും നാഗപ്പട്ടണത്തിന് ( തമിഴ്നാട് ) 300 km കിഴക്ക് - തെക്ക് കിഴക്കായും പുതുച്ചേരി ( തമിഴ് നാട് ) യിൽ നിന്ന് 320 km കിഴക്ക് - തെക്ക് കിഴക്കായും ചെന്നൈ ( തമിഴ്നാട് ) യിൽ നിന്ന് 390 km തെക്ക് - തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു.

ഇന്ന് വൈകുന്നേരംവരെ വരെ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്ര ന്യുന മർദ്ദം തുടർന്നുള്ള 36 മണിക്കൂറിൽ പടിഞ്ഞാറു - തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തമിഴ് നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

കേരളത്തിൽ മാർച്ച്‌ 6,7,8 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

Southwestern Bay of Bengal Extreme low pressure intensifies 310 km northeast of Trincomalee (Sri Lanka) and 300 km east-southeast of Nagapattinam (Tamil Nadu) and 320 km east-southeast of Puducherry (Tamil Nadu).

06-03-2022: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉൾക്കടൽ, വടക്കൻ തമിഴ്‌നാട് തീരം, പുതുച്ചേരി, തെക്കൻ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

07-03-2022: തെക്ക് പടിഞ്ഞാറന് ബംഗാള് ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാള് ഉൾക്കടൽ, വടക്കൻ തമിഴ്‌നാട് തീരം, പുതുച്ചേരി, തെക്കൻ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറില് 35-45 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 55 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേല്പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.

2022 മാർച്ച് 6 മുതൽ 7 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല് ദൃശ്യമല്ല എന്നതിനാല് ഇത്തരം മുന്കരുതല് സ്വീകരിക്കുന്നതില് നിന്നും വിട്ടുനില്ക്കരുത്.

English Summary: weather news 6/3/2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds