കേരളത്തിൽ ഇന്ന് നേരിയ തോതിൽ മഴ ലഭിക്കാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കരകയറിയെങ്കിലും കേരളത്തിൽ പ്രത്യേകിച്ച് മധ്യകേരളത്തിൽ ഇന്ന് ഇടത്തരം/ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ മേഖലയിൽ ഒഴിച്ച് ഭൂരിഭാഗം സ്ഥലങ്ങളിലും ഇന്ന് പ്രസന്നമായ കാലാവസ്ഥയായിരിക്കും.
സെപ്റ്റംബർ ആറിന് ഒഡീഷ തീരത്ത് രൂപംകൊള്ളുന്ന ന്യൂനമർദ്ദം കേരളത്തിൽ മഴക്ക് അനുകൂലമാക്കാൻ ഉള്ള സാധ്യതയുമുണ്ട്. നിലവിൽ കേരളത്തിൽ മഴയ്ക്ക് കാരണമാകുന്നത് കേരള-കർണാടക തീരത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയാണ്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്
Share your comments