1. News

ഇന്ന് സംസ്ഥാനത്ത് നേരിയതോതിൽ മഴ ലഭിക്കും

കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്ന് നേരിയതോതിൽ മഴ പ്രതീക്ഷിക്കാം. ഇന്നലെ മധ്യകേരളത്തിലെ മലയോര പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചിരുന്നു. ഇന്നും സമാന സ്ഥിതി ആവർത്തിക്കും. മധ്യ ഇന്ത്യയിൽ തുടരുന്ന ചക്രവാത ചുഴി ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലെല്ലാം അടുത്ത ദിവസങ്ങളിൽ മഴക്ക് കാരണമാകും. അടുത്ത ന്യൂനമർദ്ദം ഒഡീഷ തീരത്ത് രൂപ വെരുന്നതുവരെ കേരളത്തിൽ മഴ കൂടിയും കുറഞ്ഞും ഇരിക്കും.

Priyanka Menon
വിവിധയിടങ്ങളിൽ ഇന്ന് നേരിയതോതിൽ മഴ പ്രതീക്ഷിക്കാം
വിവിധയിടങ്ങളിൽ ഇന്ന് നേരിയതോതിൽ മഴ പ്രതീക്ഷിക്കാം

കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്ന് നേരിയതോതിൽ മഴ പ്രതീക്ഷിക്കാം. ഇന്നലെ മധ്യകേരളത്തിലെ മലയോര പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചിരുന്നു. ഇന്നും സമാന സ്ഥിതി ആവർത്തിക്കും. മധ്യ ഇന്ത്യയിൽ തുടരുന്ന ചക്രവാത ചുഴി ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലെല്ലാം അടുത്ത ദിവസങ്ങളിൽ മഴക്ക് കാരണമാകും. അടുത്ത ന്യൂനമർദ്ദം ഒഡീഷ തീരത്ത് രൂപ രൂപപ്പെടുന്നതു വരെ കേരളത്തിൽ മഴ കൂടിയും കുറഞ്ഞും ഇരിക്കും.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

23-08-2021 മുതൽ 24-08-2021 വരെ: തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

25-08-2021 & 26-08-2021 വരെ: തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ, വടക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

English Summary: weather news

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds