ബംഗാൾ ഉൾകടലിൽ നാളെയും അറബികടലിൽ മറ്റന്നാളും പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത.കോമറിൻ ഭാഗത്തും സമീപ ശ്രീലങ്ക തീരത്തുമായി ചക്രവാതചുഴി ( cyclonic circulation) നിലനിൽക്കുന്നു.ബംഗാൾ ഉൾകടലിൽ തെക്കൻ ആന്തമാൻ കടലിൽ പുതിയ ന്യുന മർദ്ദം നാളെയോടെ രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പ്രവേശിച്ച് തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. ബുധനാഴ്ചയോടെ ( ഡിസംബർ 1) മധ്യ കിഴക്കൻ അറബികടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത.കേരളത്തിൽ ഇന്നും നാളെയും സാധാരണ മഴ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
പ്രത്യേക ജാഗ്രത നിർദ്ദേശം
01-12-2021: തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിലുംബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 65 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.മധ്യ കിഴക്കൻ അറബിക്കടലും അതിനോട് ചേർന്ന വടക്ക്-കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
02-12-2021: മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 70 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.വടക്ക്-കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും കൂടാതെ ഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 65 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
Share your comments