ഇന്ന് (വെള്ളിയാഴ്ച) ദക്ഷിണേന്ത്യയിൽ ബംഗാൾ ഉൾകടലിൽ നിന്നും കിഴക്കൻ കാറ്റ് തരംഗം സജീവമാകുന്നത് വെള്ളിയാഴ്ച മുതൽ മൂന്നോ നാലോ ദിവസം കേരളത്തിൽ വീണ്ടും വിവിധ പ്രദേശങ്ങളിലായി ഇടിയോടു കൂടിയ മഴ ലഭിക്കാൻ കാരണമാകും.
എന്നാൽ വരുന്ന തിങ്കളാഴ്ച ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെടുന്നതോടെ കിഴക്കൻ കാറ്റ് ന്യുനമർദ്ദത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് കേരളത്തിൽ വീണ്ടും മഴയെ കുറയ്ക്കും.
ബന്ധപ്പെട്ട വാർത്തകൾ: മഴ നനയുമ്പോൾ നമുക്ക് പനി വരുമോ? എന്താണ് മഴയും പനിയും തമ്മിലുള്ള ബന്ധം?
ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ന്യുനമർദ്ധം അതിവേഗം ശക്തിപ്രാപിക്കുകയും ചുഴലികാറ്റ് ആയി മാറുകയും ചെയ്യും. ഈ ചുഴലികാറ്റ് തമിഴ്നാട്ടിലേക്ക് പ്രവേശിക്കാനാണ് സാധ്യത. ഈ സമയമത്രയും കേരളത്തിൽ മഴ കുറഞ്ഞു തന്നെ നിൽക്കും.
Share your comments