1. News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. നാളെയോടെ (മെയ് 6) ഇത് ന്യുനമർദ്ദമായും തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് - പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Priyanka Menon
ഇന്ന് വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും വ്യാപകമായ മഴക്ക് സാധ്യത
ഇന്ന് വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും വ്യാപകമായ മഴക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. ഇന്ന് ഇത് ന്യുനമർദ്ദമായും തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് - പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി കൂടുതൽ ശക്തിപ്രാപിക്കാൻ  സാധ്യതയെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2022 മെയ് 6 : ആൻഡമാൻ കടലിനോട് ചേർന്നുള്ള തെക്ക്-കിഴക്ക്, മധ്യ - കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2022 മെയ് 7 : മധ്യ - കിഴക്ക് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള വടക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60-70 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഏപ്രിൽ 22 ഭൗമദിനം - വരാനിരിക്കുന്ന ഭൗമദിനം നമ്മെ ഓർമപ്പെടുത്തുന്നത്

2022 മെയ് 8 : മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ  മണിക്കൂറിൽ 60-70 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 80 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2022 മെയ് 9 : മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ  മണിക്കൂറിൽ 60-70 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തിയ്യതികളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ മലയോര ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യത. കാസറഗോഡ്, കണ്ണൂർ,വയനാട്, പാലക്കാട്‌,പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത

ബന്ധപ്പെട്ട വാർത്തകൾ: കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും വ്യാപകമായ മഴക്ക് സാധ്യത

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ കാസറഗോഡ് ഒഴികെയുള്ള ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യത

ബന്ധപ്പെട്ട വാർത്തകൾ: മഴ നനയുമ്പോൾ നമുക്ക് പനി വരുമോ? എന്താണ് മഴയും പനിയും തമ്മിലുള്ള ബന്ധം?

English Summary: weather report friday may 6 2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds