
വടക്ക് പടിഞ്ഞാറ് സഞ്ചരിച്ചു ഒക്ടോബർ 24 രാവിലെയോടെ യെമൻ – ഒമാൻ തീരത്ത് അൽഗൈദാക്കിനും (യെമൻ) സലാലാക്കും ഇടയിൽ മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗതയിൽ അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദം
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 6 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി (Depression) ശക്തി പ്രാപിക്കാൻ സാധ്യത.
23 രാവിലെ വരെ വടക്ക് ദിശയിൽ സഞ്ചരിച്ചു തുടർന്നുള്ള 2 ദിവസം വടക്ക് – വടക്ക് കിഴക്ക് ദിശയിലും സഞ്ചരിച്ചു ബംഗ്ലാദേശ് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒക്ടോബർ 22, 23 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
Share your comments