ഇന്ന് പുലർച്ചെ സമയങ്ങളിൽ മധ്യ തെക്കൻ ജില്ലകളുടെ പടിഞ്ഞാറൻ/തീരദേശ മേഖലകളിൽ ഒറ്റപെട്ട മഴ സാധ്യത.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയുണ്ട്. സെപ്റ്റംബർ അഞ്ച് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതില്‍ നിന്ന് ഒരു ന്യൂന മര്‍ദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമര്‍ദ്ദ പാത്തി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ നിലനില്‍ക്കുന്നതായും അറിയിപ്പില്‍ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കോരിച്ചൊരിയുന്ന മഴയത്ത് ചൂടോടെ കുടിയ്ക്കാം, അടിപൊളി ചായകൾ
കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ സെപ്തംബര്‍ അഞ്ചുമുതല്‍ ഏഴുവരെ മത്സ്യബന്ധനം പാടില്ല. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് പച്ചമുളകിന് സുഖചികിത്സ നൽകാം.
സെപ്തംബര്‍ നാല് മുതല്‍ സെപ്തംബര്‍ ഏഴുവരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും സെപ്തംബര്‍ അഞ്ചുമുതല്‍ ഏഴുവരെ മാലിദ്വീപ് തീരം, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ-കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കർക്കിടകം എത്തി, കര്‍ക്കിടക കഞ്ഞി ഇത്തവണ വീട്ടില്‍ തന്നെ തയാര്‍ ചെയ്തു കൂടാ .How to Prepare Karkidaka Kanji
ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
Share your comments