<
  1. News

അടുത്ത മാസങ്ങളിൽ സാധാരണ ലഭിക്കേണ്ട മഴയിൽനിന്നും അധികം മഴ ലഭിക്കും

മധ്യ തെക്കൻ ജില്ലകളിൽ ഫെബ്രുവരി മാർച്ച്‌ ഏപ്രിൽ മാസങ്ങളിലായി സാധാരണ ലഭിക്കേണ്ട മഴയിൽനിന്നും അധികം മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ സാധാരണ മഴ ലഭിച്ചേക്കും.

Meera Sandeep
Weather Report Saturday February 11, 2023
Weather Report Saturday February 11, 2023

മധ്യ തെക്കൻ ജില്ലകളിൽ ഫെബ്രുവരി മാർച്ച്‌ ഏപ്രിൽ മാസങ്ങളിലായി സാധാരണ ലഭിക്കേണ്ട മഴയിൽനിന്നും അധികം മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ സാധാരണ മഴ ലഭിച്ചേക്കും.

എന്നാൽ പിന്നീടുള്ള രണ്ട് മാസങ്ങളിലായി (മെയ്‌ ജൂൺ) കേരളത്തിൽ സാധാരണ ലഭിക്കേണ്ട മഴയിൽ കുറവ് ലഭിക്കാനുള്ള സൂചനകളും വിവിധ കാലാവസ്ഥാ മോഡലുകളിൽ കാണുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളിലെ മഴക്കാല രോഗങ്ങൾ

കേരളത്തിൽ ഈ വർഷം സാധാരണ തോതിലോ സാധാരണയിൽ അൽപ്പം കുറവോ ആയി താപനില (ചൂട് ) രേഖപെടുത്തും എന്നും വിവിധ കാലാവസ്ഥാ മോഡലുകൾ സൂചന നൽകുന്നു. ഇത് പ്രകാരം ഈ വർഷത്തെ വേനൽ സാധാരണയിൽ കൂടുതൽ കടുക്കില്ല എന്നതാണ് സൂചന.

2023ലെ തെക്കു പടിഞ്ഞാറൻ കാലാവർഷത്തെ കുറിച്ച് നിലവിൽ വിശദമായി പറയാൻ സമയമായിട്ടില്ലെങ്കിലും കാലാവർഷത്തിന്റെ തുടക്കത്തിൽ ജൂൺ ജൂലൈ മാസങ്ങളിൽ മഴ കുറയാനുള്ള സൂചനകൾ കാണുന്നു.

English Summary: Weather Report Saturday February 11, 2023

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds