<
  1. News

ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു : കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത്‌ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക് കിഴക്കൻ അറബിക്കടലിൽ സൗരാഷ്ട്ര - കച്ച് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദ്ദമായി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യൂനമർദ്ദം (well marked Low Pressure) ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ (Depression) സാധ്യത.

Priyanka Menon
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും സാധ്യത
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും സാധ്യത

വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത്‌ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക് കിഴക്കൻ അറബിക്കടലിൽ സൗരാഷ്ട്ര - കച്ച് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദ്ദമായി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യൂനമർദ്ദം (well marked Low Pressure) ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ (Depression) സാധ്യത.ഒഡിഷ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം (Low Pressure) നിലനിൽക്കുന്നു.മൺസൂൺ പാത്തി ( Monsoon Trough ) അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ട് മാറി സജീവമായിരിക്കുന്നു. നാളെ മുതൽ മൺസൂൺ പാത്തി വടക്കോട്ട് സഞ്ചരിക്കാൻ സാധ്യത.ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര വരെ ന്യൂനമർദ്ദ പാത്തി (offshore trough) നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.കർണാടക തീരത്ത് ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദ്ദേശം

ഇന്ന് തെക്ക് കിഴക്കൻ അറബിക്കടലിലും മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചിലഅവസരങ്ങളിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ

16-07-2022: എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

17-07-2022: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

18-07-2022: ഇടുക്കി, മലപ്പുറം

19-07-2022: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ ശക്തമായ മഴക്ക് സാധ്യത.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ പ്രത്യേകിച്ച് മലയോര മേഖലയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാവ്യതിയാനം മൂലമുള്ള അസാധാരണ മഴ പ്രളയത്തിന് കാരണം

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴക്ക് സാധ്യത.

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ ശക്തമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: മഴ നനയുമ്പോൾ നമുക്ക് പനി വരുമോ? എന്താണ് മഴയും പനിയും തമ്മിലുള്ള ബന്ധം?

English Summary: weather report saturday july 16 2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds