ഇന്ന് (മെയ് ആറ്) കൊമോറിൻ പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടൽ, തെക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിലും
മെയ് എട്ടിന് കൊമോറിൻ പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും , മെയ് ഏഴിന് തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്ക് ആൻഡമാൻ കടൽ, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടലിന്റെ തെക്കൻ ഭാഗങ്ങൾ,
ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments