ഇത്തവണ വ്യാപകമായ തോതിൽ മഴ ലഭിച്ചേക്കും. തിരുവോണനാളിന് മുൻപുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ സാധ്യത. തിരുവോണ നാളിൽ അതിശക്തമായ മഴ നിലവിൽ സാധ്യത കാണുന്നില്ലെങ്കിലും പരക്കെ മഴലഭിക്കും. കിഴക്കൻ മേഖലകളിൽ വീണ്ടും ജാഗ്രതാ ദിനങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തു പച്ചക്കറി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ സെപ്തംബര്‍ അഞ്ചുമുതല്‍ ഏഴുവരെ മത്സ്യബന്ധനം പാടില്ല. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ബന്ധപ്പെട്ട വാർത്തകൾ: നമ്മുടെ വിളകൾക്ക് ഒരുക്കാം മഴക്കാല പരിരക്ഷ
സെപ്തംബര്‍ നാല് മുതല്‍ സെപ്തംബര്‍ ഏഴുവരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും സെപ്തംബര്‍ അഞ്ചുമുതല്‍ ഏഴുവരെ മാലിദ്വീപ് തീരം, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ-കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളിലെ മഴക്കാല രോഗങ്ങൾ - ഓൺലൈൻ ക്ലാസ്
ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
Share your comments