മണിക്കൂറിൽ 40 മുതൽ 45 വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ രണ്ട് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. മാലിദ്വീപ് തീരങ്ങളില്‍ 40 മുതല്‍ 45 വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: Monsoon Health Care: പനിയ്ക്കും ജലദോഷത്തിനും വീട്ടുവൈദ്യത്തിലെ 5 സൂത്രങ്ങൾ
സെപ്റ്റംബര്‍ 1 വരെ മാലിദ്വീപ് തീരങ്ങള്‍ അതിനോട് ചേര്‍ന്നുള്ള തെക്കു-കിഴക്കന്‍ അറബിക്കടല്‍, തെക്കു-പടിഞ്ഞാറന്‍ അതിനോട് ചേര്‍ന്നുള്ള തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍, തെക്കന്‍ കന്യാകുമാരി തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ തീരം, തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളിലെ മഴക്കാല രോഗങ്ങൾ - ഓൺലൈൻ ക്ലാസ്
സെപ്റ്റംബര്‍ രണ്ടിന് മാലിദ്വീപ് തീരങ്ങള്‍ അതിനോട് ചേര്‍ന്നുള്ള തെക്കു-കിഴക്കന്‍ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കു-പടിഞ്ഞാറന്‍ അതിനോട് ചേര്‍ന്നുള്ള തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മണിക്കൂറില്‍ 40 മുതല്‍ 45 വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍, തെക്കന്‍ കന്യാകുമാരി തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ തീരം, തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തു റബ്ബര് ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്
സെപ്റ്റംബര്‍ മൂന്നിന് ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കു-പടിഞ്ഞാറന്‍ അതിനോട് ചേര്‍ന്നുള്ള തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മണിക്കൂറില്‍ 40 മുതല്‍ 45 വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
Share your comments