കേരള - കര്‍ണാടക തീരങ്ങളില്‍ ഇന്നും (ഡിസംബര്‍ 13), ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 14 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-കര്‍ണാടക തീരങ്ങളില്‍ ഇന്നും ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 14 വരെയും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് മുതല്‍ ഡിസംബര്‍ 16 വരെ തെക്ക്-കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് (ഡിസംബര്‍ 13) മഴക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് (ഡിസംബര്‍ 13) മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി തെക്ക് കിഴക്കന്‍ അറബികടലില്‍ വടക്കന്‍ കേരള-കര്‍ണാടക തീരത്തിനു സമീപം പ്രവേശിക്കാന്‍ സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: മഴമറ (സംരക്ഷിത കൃഷി)
നാളെയോടെ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്ന് അറിയിപ്പില്‍ പറയുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.
Share your comments