മെയ് ആറിന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. നാളെയോടു കൂടി ചക്രവാത ചുഴി രൂപപ്പെടുകയും പിന്നീട് ന്യൂനമർദ്ദമായി മെയ് ആറിന് ശക്തിപ്പെടും എന്നാണ് നിലവിൽ കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നത്. ഈ ന്യൂനമർദ്ദ സാധ്യത കേരളത്തിൽ എത്രത്തോളം മഴ ലഭ്യമാക്കുമെന്നതുമായി ബന്ധപ്പെട്ട നിലവിൽ ഒരു വിശദീകരണവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ബന്ധപ്പെട്ട വാർത്തകൾ : മഴ നനയുമ്പോൾ നമുക്ക് പനി വരുമോ? എന്താണ് മഴയും പനിയും തമ്മിലുള്ള ബന്ധം?
എന്നിരുന്നാലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഈ ന്യൂനമർദ്ദം വ്യാപക മഴയ്ക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കേരളത്തിൽ ഇന്നലെ മഴ മാറി നിന്നെങ്കിലും ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭ്യമാകും. ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും ഇന്നും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ : മഴക്കാല രോഗങ്ങൾ
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
04-05-2022 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ : കാലാവസ്ഥാ മാറ്റം മുതൽ മലിനീകരണം വരെ; കരിമീൻ പോലും ഇല്ലാതെ വേമ്പനാട്ട് കായൽ
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
05.05.2022: തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടൽ എന്നിവടങ്ങളിൽ 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.
ബന്ധപ്പെട്ട വാർത്തകൾ : കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരമാണ് ‘പഞ്ചാബിന്റെ 2,000 വർഷം പഴക്കമുള്ള‘ നാടൻ ’ഗോതമ്പ് ഇനം’
Share your comments