മാർച്ച് രണ്ടാം വാരം കേരളത്തിൽ വേനൽ മഴ ആരംഭിക്കും എന്ന് കരുതുന്നു. മാർച്ച് മാസം കേരളത്തിൽ സാധാരണ തോതിലോ അതിൽ കൂടുതലോ വേനൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് നിലവിൽ കാണുന്നത്. ഏപ്രിൽ മാസം കേരളത്തിൽ സജീവമായ വേനൽ മഴ ലഭിച്ചേക്കും.
അതേസമയം പസാഫിക് സമുദ്രത്തിൽ എസ്‌നോ (ESNO) ന്യൂട്രൽ നിന്നും എൽനിനൊ (ELNINO) സാഹചര്യത്തിലേക്ക് കടന്നുതുടങ്ങി. കേരളം ഉൾപ്പെടെ ഇന്ത്യയിൽ ഈ വർഷം കാലവർഷം കുറയാൻ ഇത് ഇടയാക്കിയേക്കാം. മധ്യ കിഴക്കൻ പാസഫിക് സമുദ്രഭാഗം ഉൾപ്പെടെയുള്ള വലിയ ഒരു പ്രദേശത്തെ ചൂട് സാധരണയിൽ കൂടുതൽ ആകുന്നതാണ് എൽനിനൊ എന്ന പ്രതിഭാസം. ഇത് ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളിൽ കുറഞ്ഞ കാലവർഷ മഴയ്ക്ക് കാരണമാകാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: Monsoon Health Care: പനിയ്ക്കും ജലദോഷത്തിനും വീട്ടുവൈദ്യത്തിലെ 5 സൂത്രങ്ങൾ
എന്നാൽ ഈ കാലവർഷകാലത്ത് ഇന്ത്യൻ ഓഷ്യൻ ഡയ്പ്പോൾ (IOD) പോസിറ്റീവ് ഘട്ടത്തിലേക്ക് കടക്കുന്നത് കാലാവർഷത്തിൽ അൽപ്പം ശുഭപ്രതീക്ഷയും നൽകുന്നു. അറബികടലും അതിനോട് ചേർന്ന് കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രവും സാധരണയിൽ കൂടുതൽ ചൂട് പിടിക്കുന്ന സാഹചര്യത്തെ പോസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡയപ്പോൾ (+IOD) എന്ന് പറയുന്നു. ഈ സാഹചര്യം നിലനിൽക്കുന്ന കാലവർഷ സമയം അറബികടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കൂടുതൽ മേഘ രൂപീകരണം നടക്കുകയും കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരങ്ങളിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.
എന്നാൽ കാലവർഷകാലത്ത് മഴ വർധിപ്പിക്കുന്ന പോസിറ്റീവ് IOD യും മഴയെ ദുർബലമാക്കുന്ന എൽനിനൊ പ്രതിഭാസവും ഈ കാലവർഷകാലത്ത് ഒരുമിച്ച് വരുമ്പോൾ ഇവയിൽ ഏതിനാണ് മുൻതൂക്കം എന്നതിനനുസരിച്ച് 2023 ലെ കാലവർഷത്തിലെ മഴ നിശ്ചയിക്കപ്പെടും.
Share your comments