വടക്കൻ ജില്ലകളിലും മധ്യ തെക്കൻ ജില്ലകളിലും മഴ ദുർബലമായി കഴിഞ്ഞു. ഇനി മഴയുടെ തീവ്രതയും വിതരണവും പരിമിതമായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കവുങ്ങ്, ജാതി, കശുമാവ് തുടങ്ങിയവയ്ക്ക് നൽകേണ്ട വളങ്ങൾ
മധ്യ വടക്കൻ ജില്ലകളിൽ പൊതുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. മുന്നോ നാലോ ദിവസം കേരളത്തിൽ പൊതുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം ശക്തിപ്പെടുന്നതോടെ മധ്യ ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിലേക്ക് വരണ്ട വടക്കൻ കാറ്റ് വീശുന്നതും കേരള /തമിഴ്നാട് പരിസരങ്ങളിൽ നിന്നുമുള്ള ഈർപ്പം ന്യുനമർദ്ദത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതും ആണ് മഴയെ ദുർബലമാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കറവ പശുക്കൾ നേരിടുന്ന രോഗങ്ങൾ
അതേ സമയം തെക്കു പടിഞ്ഞാറൻ കാലവർഷ കാറ്റ് തിങ്കളാഴ്ച രാത്രിയോടെ പൂർണ്ണമായും കേരളത്തിൽ നിന്നും ഒപ്പം ദക്ഷിണേന്ത്യയിൽ നിന്നും പിൻവാങ്ങും. അടുത്ത ഇരുപത്തി നാലു മണിക്കൂറിൽ തന്നെ മധ്യ വടക്കൻ ജില്ലകളിൽ കാലവർഷ കാറ്റിൻറെ സാന്നിധ്യം അവസാനിക്കും.
പുതിയ സൂചനകൾ അനുസരിച്ച് അടുത്ത ഞായറാഴ്ചയോടെ (ഒക്ടോബർ 30) കേരളത്തിൽ തുലാവർഷം (വടക്ക് കിഴക്കൻ കാലവർഷം) ആരംഭിക്കും. (ഒരു ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം ഉണ്ടായേക്കാം. വരുന്ന വാരം കേരളത്തിൽ പകൽ താപനില ഉയരും.
NB: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകളിൽ, മുകളിൽ സൂചിപ്പിച്ച കാലവർഷത്തിന്റെ പിന്മാറ്റ തിയതിയും തുലാവർഷ ആരംഭ തിയ്യതിയും വ്യത്യാസപെട്ടിരിക്കാം.
Share your comments