1. News

ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു

മധ്യ കിഴക്കൻ അറബികടൽ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. മുബൈ തീരത്ത് നിന്ന് 820 km തെക്ക് പടിഞ്ഞാറായും ഗോവ തീരത്ത് നിന്ന് 730 km പടിഞ്ഞാറു - തെക്ക് പടിഞ്ഞാറു അകലെ സ്ഥിതി ചെയ്യുന്ന തീവ്ര ന്യുന മർദ്ദം അടുത്ത 48 മണിക്കൂർ കൂടി തീവ്ര ന്യുന മർദ്ദമായി പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഇന്ത്യൻ തീരത്ത് നിന്ന് അകന്നു ശക്തി കുറയാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ തീരത്തെ ബാധിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Priyanka Menon

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു . നവംബർ 9 ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.തുടർന്നു കൂടുതൽ ശക്തി പ്രാപിച്ച് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തമിഴ് നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.
ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദ സ്വാധീനഫലമായി കേരളത്തിൽ നവംബർ 9,10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും നവംബർ 11 ന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം
09-11-2021: തെക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, മധ്യ- പടിഞ്ഞാറ് അറബിക്കടൽ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
10-11-2021 മുതൽ 11-11-2021 വരെ:തമിഴ്‌നാട് തീരം, കന്യാകുമാരി ഭാഗം, ഗൾഫ് ഓഫ് മാന്നാർ, തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ആന്ധ്രാ പ്രദേശ് തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.

English Summary: weather updat 080112021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds