ഇപ്പോഴും ശക്തമായ നിലയിൽ തുരുകയാണ് നിവർ ചുഴലിക്കാറ്റ്. എന്നാൽ ഇന്ന് ഉച്ചയോടുകൂടി നിവറിന്റെ ശക്തി കുറയുകയും കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ചെയ്യും. അറബിക്കടൽ ലക്ഷ്യമാക്കി നീങ്ങാനാണ് കൂടുതൽ സാധ്യത. നിവർ പടിഞ്ഞാറൻ മേഖലയിലേക്ക് തിരിയാനുള്ള സാധ്യതയുള്ളതിനാൽ കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, വയനാട്, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ഉണ്ടാകുന്നതാണ്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ മഴയുടെ ശക്തി നേരിയതോതിൽ കൂടുതലായിരിക്കും. പുതിയ കാലാവസ്ഥ പ്രവചന പ്രകാരം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ഞായറാഴ്ച രൂപം കൊള്ളാൻ സാധ്യതയുണ്ട്. ഇതിൻറെ ദിശ ഇപ്പോൾ പ്രവചനാതീതം അല്ലെങ്കിലും ന്യൂനമർദ്ദം പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി മുന്നേറാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ തമിഴ്നാട്ടിലും കേരളത്തിൻറെ മധ്യ വടക്കൻ ജില്ലകളിലും ശക്തമായ മഴ തന്നെ പ്രതീക്ഷിക്കാം.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വാഴ വിത്തുകൾ കൃഷിഭവനിൽ
Share your comments