വരുന്നു ജവാദ് ചുഴലികാറ്റ് , അടുത്ത 24 മണിക്കൂറുകൾ നിർണായകം
അറബികടലിൽ മഹാരാഷ്ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദ സാധ്യത.തായ്‌ലൻഡ് കടലിലെ ന്യുന മർദ്ദം ആന്തമാൻ കടലിൽ പ്രവേശിച്ചു. ഡിസംബർ 2 ഓടെ തീവ്ര ന്യുന മർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാൾ ഉൾകടലിൽ വച്ചു 'ജവാദ് ':ചുഴലിക്കാറ്റായി മാറാനും സാധ്യത. തുടർന്ന് ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഡിസംബർ 4 നു രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.മധ്യ കിഴക്കൻ അറബികടലിൽ മഹാരാഷ്ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത
അറബികടലിൽ മഹാരാഷ്ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദ സാധ്യത.തായ്‌ലൻഡ് കടലിലെ ന്യുന മർദ്ദം ആന്തമാൻ കടലിൽ പ്രവേശിച്ചു. ഡിസംബർ 2 ഓടെ തീവ്ര ന്യുന മർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാൾ ഉൾകടലിൽ വച്ചു 'ജവാദ് ചുഴലിക്കാറ്റായി മാറാനും സാധ്യത. തുടർന്ന് ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഡിസംബർ 4 നു രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.മധ്യ കിഴക്കൻ അറബികടലിൽ മഹാരാഷ്ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത
പ്രത്യേക ജാഗ്രത നിർദ്ദേശം
01-12-2021: ആൻഡമാൻ നിക്കോബാർ ദ്വീപിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും,ആൻഡമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 65 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്.
02-12-2021: മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ നിക്കോബാർ ദ്വീപ് & ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 70 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്.വടക്ക് മഹാരാഷ്ട്ര തീരം,തെക്ക് മഹാരാഷ്ട്ര - ഗോവ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 65 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
03-12-2021: മൂന്നാം തീയ്യതി രാവിലെ മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 65 മുതൽ 75 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 85 കി. മീ വരെ വേഗതയിലും തുടർന്നുള്ള മണിക്കൂറുകളിൽ വടക്കു പടിഞ്ഞാറൻ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 90 മുതൽ 100 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 110 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
03-12-2021: മൂന്നാം തീയ്യതി രാത്രി വടക്കൻ ആന്ധ്രപ്രദേശ് - ഒഡിഷ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 65 കി. മീ വരെ വേഗതയിലും തുടർന്നുള്ള മണിക്കൂറുകളിൽ മണിക്കൂറിൽ 70 മുതൽ 80 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 90 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
വടക്ക് മഹാരാഷ്ട്ര തീരം,തെക്ക് മഹാരാഷ്ട്ര - ഗോവ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
04-12-2021: മൂന്നാം തീയ്യതി രാവിലെ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മണിക്കൂറിൽ 45 മുതൽ 55 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 65 കി. മീ വരെ വേഗതയിലും തുടർന്നുള്ള മണിക്കൂറുകളിൽ മണിക്കൂറിൽ 60 മുതൽ 70 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 80 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
Share your comments