അടുത്ത മൂന്നു ദിവസങ്ങളിൽ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോരമേഖലയിൽ ഇടിമിന്നൽ സജീവം ആകാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ 10 മണിവരെയും രാത്രി വൈകിയും ഇടിമിന്നൽ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ഇടിമിന്നൽ ദൃശ്യം അല്ലാത്ത സമയത്തും അതായത് കാർമേഘം മൂടിക്കെട്ടുന്ന അന്തരീക്ഷത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം. പ്രത്യേകിച്ച് കുട്ടികളെ തുറസായ സ്ഥലത്തും ടെറസിലും കളിക്കാൻ വിടുന്നത് ഒഴിവാക്കുക.
ഇന്ന് നേരിയ തോതിൽ മഴ പ്രതീക്ഷിക്കാവുന്ന ജില്ലകൾ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ,കോട്ടയം എറണാകുളം, ഇടുക്കി. ഇവിടെ പ്രതീക്ഷിക്കാവുന്ന മഴയുടെ തോത് 2.5-15.5 mm ആണ്. കൂടാതെ മലപ്പുറം ജില്ലയിൽ ഇന്നലെ ഉണ്ടായ ഭൂചലനത്തെ തുടർന്ന് ആരും പരിഭ്രാന്തരാവണ്ടേ കാര്യമില്ല.
തൃശ്ശൂരിന് മലപ്പുറത്തിന് ഇടയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പമാപിനിയിൽ 2.5 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമിക്കടിയിൽ 10 കിലോ മീറ്റർ താഴ്ചയിലാണ് ചലനമുണ്ടായത്. ഇനിയും തുടർ ഭൂചലനത്തിന് സാധ്യതയില്ല.
Share your comments