കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഡിസംബർ 17 ന് വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ഡിസംബർ 18 ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മഞ്ഞഅലർട്ട് പ്രഖ്യാപിച്ചു.
The Central Meteorological Department has forecast heavy rains in Kerala in the coming days. The yellow alert was issued on December 17 in Wayanad, Malappuram and Kozhikode districts and on December 18 in Kottayam, Ernakulam, Idukki, Malappuram, Kozhikode and Wayanad districts.
ഇതുകൂടാതെ കേരളത്തിൻറെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഡിസംബർ 16 മുതൽ 19 വരെയുള്ള തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കാം. മേഘാവൃതമായ അന്തരീക്ഷം കാണുമ്പോൾ ആവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളുക. ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
ഇന്ന് കേരളത്തിൽ മിക്ക ജില്ലകളിലും നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം. ഇന്ന് പ്രതീക്ഷിക്കുന്ന മഴയുടെ തോത് 25.6-64.4 mm ആണ്.
പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകൾ ഒഴിച്ചുനിർത്തിയാൽ എല്ലാ ജില്ലകളിലും ചാറ്റൽ മഴയും ഈ രണ്ട് ജില്ലകളിൽ ജില്ലകളിൽ L to M എന്ന കാറ്റഗറിയിലും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ചാറ്റൽ മഴയ്ക്കും അല്ലെങ്കിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്..
Share your comments