ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച അയക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പാലക്കാട് മലപ്പുറം കാസർഗോഡ് ജില്ലകളിൽ ഒഴിച്ച് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇരുപത്തിനാലാം തീയതി വരെ കേരളത്തിൽ വേനൽമഴ അനുകൂലമായ സാഹചര്യം ആണ് ഉള്ളത്.
കേരളത്തിൽ ദിനാന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ സൂര്യതാപം ഏറ്റുള്ള പൊള്ളൽ ഉണ്ടാകാൻ സാധ്യതയെന്ന് അധികൃതർ അറിയിച്ചു. ധാരാളം വെള്ളം കുടിക്കുകയും, കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്യുക. ഓരോ മണിക്കൂർ കഴിയുമ്പോഴും രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. വീടിനകവും ധാരാളം കാറ്റു കിടക്കുന്ന രീതിയിൽ സജ്ജമാക്കുക. കൊക്കകോള പോലുള്ള ശീതളപാനീയങ്ങൾ പൂർണമായും ഒഴിവാക്കുക. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക.
Share your comments