ഇന്നും നാളെയും കേരളത്തിൽ മഴ സജീവം, അടുത്ത ന്യൂനമർദ്ദം ഓഗസ്റ്റ് 25ന് ശേഷം
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ. ഇന്ന് മൂന്ന് ജില്ലകളിലും, നാളെ അഞ്ചു ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിലിറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു.

ഇന്ന് പത്തനംതിട്ട, മലപ്പുറം, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, കൊല്ലം, ഇടുക്കി, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കൂടാതെ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ന്യൂനമർദ്ദം ഒഡിഷ തീരത്ത് ഓഗസ്റ്റ് 25 നും 27 നും മധ്യേ രൂപപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ന്യൂനമർദ്ദ സാധ്യത കേരളത്തിൽ മഴയുടെ തോത് ശരാശരിയേക്കാൾ കൂടുതൽ ഉയർത്തുമോ എന്ന് ആശങ്ക നിലനിൽക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
21-08-2021 & 24-08-2021: തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Share your comments