ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും പ്രസന്നമായ കാലാവസ്ഥയ്ക്ക് സാധ്യത. എന്നാൽ ഡിസംബർ 30 ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
മലയോരമേഖലകളിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിൽ ഉള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷം മേഘാവൃതമായി തോന്നുന്നെങ്കിൽ കുട്ടികളെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ജനലും വാതിലും അടച്ച് പരമാവധി വീടുകളിൽ ഇരിക്കാൻ ശ്രമിക്കുക. മേഘാവൃതമായ അന്തരീക്ഷസ്ഥിതി കാണുമ്പോൾ എല്ലാവരും ജാഗരൂകരാകുക.
Share your comments