ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം മധ്യ ഇന്ത്യയിലേക്ക് കര കയറിയതോടെ കേരളത്തിൽ മഴ സാധ്യത കുറയുന്നു. എന്നാൽ സെപ്റ്റംബറിലെ രണ്ടാം ന്യൂനമർദ്ദം ഈ മാസം പത്താം തീയതിക്ക് ശേഷം വീണ്ടും ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കേരളത്തിൽ വരുന്ന വാരം മഴയുടെ തോത് ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇന്നുമുതൽ കേരളത്തിൽ പ്രസന്ന കാലാവസ്ഥ ആയിരിക്കും.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fisherman caution)
പ്രത്യേക ജാഗ്രത നിർദേശം(Special caution)
10-09-2021 മുതൽ 12-09-2021 വരെ: മധ്യ-ബംഗാൾ ഉത്കടലിലും അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുംമണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
09-09-2021 മുതൽ 12-09-2021 വരെ: തെക്ക്- പടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ അറബിക്കടലിലും കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Share your comments