ബംഗാൾ ഉൾക്കടലിൽ ആന്ധ്ര തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ ഒഡീഷ തീരത്ത് സജീവമായി നിലകൊള്ളുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മിതമായ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ന്യൂനമർദ്ദ സ്വാധീനഫലമായി നാളെയും മറ്റന്നാളും കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ സജീവമാകും.
കാലവർഷപാത്തി സജീവം, ഏറിയും കുറഞ്ഞും മഴ തുടരും
ബംഗാൾ ഉൾക്കടലിൽ ആന്ധ്ര തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ ഒഡീഷ തീരത്ത് സജീവമായി നിലകൊള്ളുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മിതമായ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ന്യൂനമർദ്ദ സ്വാധീനഫലമായി നാളെയും മറ്റന്നാളും കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ സജീവമാകും. മധ്യകേരളത്തിലെ തൃശ്ശൂർ പാലക്കാട് ജില്ലകളിലെ മലയോര പ്രദേശത്ത് ഇടിമിന്നലോടുകൂടിയ സാധാരണ മഴയ്ക്കും നാളെ സാധ്യതയുണ്ട്.
Share your comments