1. News

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ്

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി ശക്തി കൂടിയ ന്യുന മർദ്ദം ( Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നു.അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെത്തി തീവ്ര ന്യുന മർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാൾ ഉൾകടലിൽ വച്ചു 'ജവാദ് 'ചുഴലിക്കാറ്റായി മാറാനും സാധ്യത. തുടർന്ന്പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഡിസംബർ 4 നു രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.

Priyanka Menon
ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ്

മധ്യ കിഴക്കൻ അറബികടലിൽ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി (Cyclonic Circulation) നിലവിൽ വടക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ ഗുജറാത്ത് - വടക്കൻ കൊങ്കൺ തീരംവരെ നിലനിൽക്കുന്നു. ചക്രവാത ചുഴിയോടനുബന്ധിച്ചു ഒരു ന്യൂനമർദ്ദപാത്തി ( Trough) തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ ഗുജറാത്ത് - വടക്കൻ കൊങ്കൺ തീരംവരെ നിലനിൽക്കുന്നു.
അറബികടലിലെ ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യത യുള്ള ചുഴലിക്കാറ്റും നിലവിൽ കേരളത്തിൽ ഭീഷണിയില്ല.
കേരളത്തിൽ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട മഴക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
05-12-2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.
06-12-2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശം

03-12-2021:മധ്യ ബംഗാൾ ഉൾക്കടൽ - അതിനോട്‌ ചേർന്ന മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രപ്രദേശ് - ഒഡിഷ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 70 കി. മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
04-12-2021: മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും ആന്ധ്രപ്രദേശ് - ഒഡിഷ തീരങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 70 കി. മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.

05-12-2021: ബംഗാൾ ഉൾക്കടലിൻറെ മധ്യ പടിഞ്ഞാറ് ഭാഗത്തും അതിനോട്‌ ചേർന്ന ബംഗാൾ ഉൾക്കടലിൻറെ തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കൻ ആന്ധ്രപ്രദേശ് - ഒഡിഷ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.

English Summary: weather updates 3/11/2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds