കേരളത്തിൽ ഈ മാസം 18 വരെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തമിഴ്നാടിനോട് ചേർന്ന് നിലകൊള്ളുന്ന ചക്രവാത ചുഴിയുടെ ഫലമായി ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് വിഷുദിനത്തിൽ കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭ്യമാകും. കേരളത്തെ പോലെ തന്നെ തമിഴ്നാട്ടിലും ചക്രവാത ചുഴിയുടെ ഫലമായി മഴ ഈ ആഴ്ചയും തുടരും. ബംഗാൾ ഉൾക്കടലിൽ നിലവിൽ ന്യൂനമർദ്ദ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പതിനെട്ടാം തീയതിക്ക് ശേഷം അന്തരീക്ഷതാപനിലയിൽ മാറ്റം വരും. പകൽ കൂടുതൽ ചൂട് അനുഭവപ്പെടും.
അനുബന്ധ വാർത്തകൾ: മഴയിൽ മുങ്ങിയ വിഷു വിപണി, കണി വെള്ളരിക്കയ്ക്കും , കൊന്നപ്പൂവിനും വില ഉയരുന്നു
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അനുബന്ധ വാർത്തകൾ: മഴക്കാല രോഗങ്ങൾക്ക് സാധ്യത, ജാഗ്രത നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അനുബന്ധ വാർത്തകൾ: കാപ്പി തോട്ടങ്ങളിലെ മഴക്കാല രോഗ നിയന്ത്രണം
Share your comments