<
  1. News

കളകളെ ദ്രാവക ജൈവ വളമാക്കാം 

കൃഷിഭൂമികളിൽ വിളയ്ക്കൊപ്പം വളരുന്ന അന്യ ചെടികളെയാണ് കളകൾ എന്ന് പറയുന്നത്.കളകൾ മിക്കവയും അധികമായാൽ വിളകൾക്ക് വലിയ നാശം വിതയ്ക്കുംചെയ്യും.

KJ Staff
കൃഷിഭൂമികളിൽ വിളയ്ക്കൊപ്പം വളരുന്ന അന്യ ചെടികളെയാണ് കളകൾ എന്ന് പറയുന്നത്.കളകൾ  മിക്കവയും അധികമായാൽ വിളകൾക്ക്  വലിയ നാശം വിതയ്ക്കുംചെയ്യും. മണ്ണിൽനിന്നും പോഷകവസ്തുക്കൾ വലിച്ചെടുത്ത് വളരെ വേഗം വളരുകയും വർദ്ധിക്കുകയും ചെയ്യുന്നതിനാൽ കളകളെ  നിയന്ത്രിക്കുക വിഷമമാണ്.എന്നാൽ  നമുക്ക് മിത്രമായ പലയിനങ്ങളും ചിലപ്പോള്‍ കളയായി മാറാറുണ്ട്. ഉദാഹരണത്തിന്  എള്ള് കൃഷിചെയ്യുന്ന ഇടത്തില്‍ നെല്ലിനങ്ങള്‍ മുളച്ചുവന്നാല്‍ നെല്ല് നമുക്ക് ഇവിടെ കളയായി പറിച്ചുമാറ്റേണ്ടിവരും.

ഇത്തരത്തില്‍ കൃഷിയിടത്തിലായാലും തുറസ്സായ മറ്റിടങ്ങളിലായാലും കാണുന്ന കളകളെ ശാസ്ത്രീയമായി സംസ്കരിച്ച് കൈകാര്യംചെയ്താല്‍  നമ്മുടെ ഏറ്റവും ആവശ്യമായ ജൈവവളങ്ങളാക്കിമാറ്റാം. പച്ചക്കറിപോലുള്ള ഹ്രസ്വകാല വിളകള്‍ക്കും, വാഴ ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍ക്കും വളരെ പെട്ടെന്ന് ദ്രാവക ജൈവ വളം  ഉപയുക്തമാക്കാന്‍ നമുക്കാവുന്നു. 

കള എങ്ങനെ ദ്രാവകവളമാക്കി മാറ്റാം എന്നു നോക്കാം.ഇതിന് ആവശ്യമായ സാധനങ്ങള്‍ 100 ലിറ്റർ  വെള്ളം,കളകള്‍ (ചെറുതായി അരിഞ്ഞത്) 25 കി.ഗ്രാം, ശര്‍ക്കര 200 ഗ്രാം, ഉപ്പ് 200 ഗ്രാം, പുളി 200 ഗ്രാം. ഡ്രം, അല്ലെങ്കില്‍ കല്ലുകെട്ടി സിമന്റ് ചെയ്ത ടാങ്ക് (ഇത്രയും സാധനം ഉള്‍ക്കൊള്ളുന്ന വലുപ്പം)

നിര്‍മാണരീതി

25 കി.ഗ്രാം കള ചെറുതായി അരിഞ്ഞ് ഒരിടത്ത് വിരിക്കുക. അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ മേല്‍പ്പറഞ്ഞ ശര്‍ക്കര, ഉപ്പ്, പുളി എന്നിവ ചേര്‍ത്തിളക്കി ലായനി ആക്കുക. ഈ ലായനി കളകളുമായി ചേര്‍ത്തിളക്കി യോജിപ്പിക്കുക. 30 മിനിറ്റ് കഴിഞ്ഞശേഷം ഇവ 100 ലിറ്റര്‍ വെള്ളം നിറച്ച ടാങ്കിലോ, ഡ്രമ്മിലോ ഇട്ട് നന്നായി ഇളക്കുക. മൂന്നുദിവസം കൂടുമ്പോള്‍ നന്നായി ഇളക്കിക്കൊടുക്കണം. 15 ദിവസം കഴിയുമ്പോള്‍ കളകള്‍ വെള്ളത്തില്‍ അഴുകി പ്രത്യേകതരം ഗന്ധം ഉണ്ടാകും.

ഇവ അരിച്ചെടുത്ത ലായനിയാണ് കൃഷിയില്‍ പ്രയോഗിക്കേണ്ടത്. ഇവ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചും, സ്പ്രിഗ്ളര്‍വഴിയും മറ്റും ചെടിയില്‍ തളിച്ചുകൊടുക്കുകയും ചെയ്യാം. തുടര്‍ന്ന് വീണ്ടും വെള്ളം നിറച്ച് 15 ദിവസത്തിനകം വളലായനി ഉണ്ടാക്കാം. വളര്‍ച്ചയ്ക്കും, രോഗപ്രതിരോധത്തിനും, പോഷകാംശ ലഭ്യതയ്ക്കും ഈ ലായനി ഉപകരിക്കും. തോട്ടക്കൃഷി ചെയ്യുന്നവര്‍ക്ക് വലിയ ടാങ്ക് നിര്‍മിച്ച് മറ്റു വിളകള്‍ക്കും ഈ ലായനി ഉപയോഗിക്കാം. 
English Summary: weed to make organic waste

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds