കൊല്ലം: ക്രിസ്തുമസിനോടനുബന്ധിച്ച് ക്ഷേമ പെൻഷൻ നൽകുക തന്നെ ചെയ്യും എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കേണ്ടതില്ല. ക്രിസ്തുമസ് ചന്തകളും പതിവുപോലെ ഉണ്ടാവും എന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര നിയോജക മണ്ഡലം നവകേരള സദസിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊട്ടാരക്കരയിൽ രാവിലെ നടന്ന പ്രഭാതയോഗത്തിൽ നാനാതുറകളിൽ നിന്നുള്ള ക്ഷണിതാക്കൾ പങ്കെടുക്കുകയും 30 ഓളം പേർ മുഖ്യമന്ത്രിയുമായി സംവദിക്കുകയും ചെയ്തു. ഇത്തരത്തിൽ ഓരോ സദസ്സുകളിലും സംവാദങ്ങളിലൂടെ ഉയർന്നു വരുന്ന ആശയങ്ങൾ നവകേരള നിർമ്മിതിക്ക് അടിസ്ഥാനമാകുകയാണ്.
കേരളത്തിൽ ഒട്ടാകെ നടത്തുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന പരിപാടിയാണ് നവകേരള സദസ്സ്. ഈ സദസ്സിനെ ബഹിഷ്കരിക്കാൻ ആവശ്യപെട്ടവരോടുള്ള മറുപടിയാണ് ഓരോ സദസ്സിലും കാണുന്ന ജനത്തിരക്കെന്നും ധനമന്ത്രി പറഞ്ഞു.
Finance Minister KN Balagopal said that the welfare pension will be given on the occasion of Christmas. Don't believe false propaganda. The minister also said that the Christmas markets will also be held as usual. The Minister was speaking while presiding over the Kottarakkara Constituency Navakerala Assembly.
The morning meeting held at Kottarakkara was attended by invitees from various places and around 30 people interacted with the Chief Minister. In this way, the ideas that emerge through the debates in each assembly become the basis for the construction of Navakerala.
Navakerala Sadas is a program that directly brings the development activities carried out in Kerala to the people. The finance minister said that the crowd seen in every assembly is the answer to those who asked to boycott this assembly.
Share your comments