<
  1. News

എന്താണ് FPO? പ്രവർത്തനങ്ങൾ എന്തൊക്കെയാണ്...

FPO എന്നാൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (Farmer Producer Organization). FPO എന്നത് ഒരു സംഘടനയാണ്, അവിടെ കർഷകരാണ് അംഗങ്ങളായിട്ടുള്ളത്. ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻ ചെറുകിട കർഷകർക്ക് എൻഡ്-ടു-എൻഡ് പിന്തുണയും സേവനങ്ങളും നൽകുന്നു,

Saranya Sasidharan
Farmers Producers Organization provides end-to-end support and services to small farmers
Farmers Producers Organization provides end-to-end support and services to small farmers

കർഷകരായിട്ടുള്ള എല്ലാവരും കേട്ടിട്ടുള്ള വാക്കാണ് FPO എന്നത്. എന്നാൽ എന്താണ് ഇത്? എന്താണ് ഇതിൻ്റെ പ്രവർത്തനം, ആരാണ് ഇതിൽ പ്രവർത്തിക്കുന്നത്? ഇതിൻ്റെ ഉപകാരം എന്താണ് എന്നൊക്കെ നിങ്ങൾക്ക് അറിയാമോ?

FPO എന്നാൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (Farmer Producer Organization). FPO എന്നത് ഒരു സംഘടനയാണ്, അവിടെ കർഷകരാണ് അംഗങ്ങളായിട്ടുള്ളത്. ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻ ചെറുകിട കർഷകർക്ക് എൻഡ്-ടു-എൻഡ് പിന്തുണയും സേവനങ്ങളും നൽകുന്നു, കൂടാതെ കാർഷിക ഇൻപുട്ടുകളുടെ സാങ്കേതിക സേവനങ്ങൾ, വിപണനം, സംസ്‌കരണം, മറ്റ് വശങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് FPO.

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ (എഫ്.പി.ഒ) പിന്നിലെ ആശയം, "കാർഷിക ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളായ കർഷകർക്ക് ഗ്രൂപ്പുകൾ രൂപീകരിക്കാനും ഇന്ത്യൻ കമ്പനി നിയമത്തിന് കീഴിൽ സ്വയം രജിസ്റ്റർ ചെയ്യാനും കഴിയും" എന്നതായിരുന്നു.

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ പ്രധാന ലക്ഷ്യം നിർമ്മാതാക്കൾക്ക് അവരുടേതായ ഒരു സംഘടനയിലൂടെ മികച്ച വരുമാനം ഉറപ്പാക്കുക എന്നതാണ്. കാർഷിക വിപണനത്തിൽ ഇടനിലക്കാരുടെ ഒരു ശൃഖല തന്നെയുണ്ട്. പലപ്പോഴും അവർ ഉപഭോക്താവ് നൽകുന്ന മൂല്യത്തിൻ്റെ അല്ലെങ്കിൽ ഒരു വിപണനത്തിൻ്റെ ചെറിയ ഭാഗം മാത്രമാണ് നിർമ്മാതാവിന് ലഭിക്കുന്നുള്ളു. എന്നാൽ FPO കളിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും എന്നതാണ് പ്രത്യേകത. മാത്രമല്ല കർഷകർക്ക് വിളയിറക്കുന്നത് മുതൽ വിപണി വരെയുള്ള എല്ലാ പിന്തുണകളും സേവനങ്ങളു ഇത് നൽകുന്നു. ഇത് കൂടാതെ സാങ്കേതിക സേവനങ്ങൾ, വിപണനം, സംസ്കരണം, എന്നിങ്ങനെയുള്ള കാര്യങ്ങളും ഉറപ്പ് വരുത്തുന്നു.

അടുത്തിടെ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷനുകൾ പദ്ധതി വഴി കർഷകർക്ക് പ്രതിവർഷം 18 ലക്ഷം രൂപ നൽകുന്നതിനുള്ള നീക്കം സർക്കാർ നടത്തിയിട്ടുണ്ട്. കൃഷിയിൽ കൃഷകർക്ക് വലിയ വെല്ലുവിളികളാണ് ഏറ്റെടുക്കേണ്ടി വരുന്നത്. അത്കൊണ്ട് തന്നെ കൃഷി വിജ്ഞാനം തുടങ്ങിയ കാര്യങ്ങൾ ഇത് ഉറപ്പ് വരുത്തുന്നു.

2020 ൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കമ്മറ്റി 2019-24 കാലഘട്ടത്തിൽ 10,000 ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷനുകൾ രൂപീകരിക്കാൻ അംഗീകാരം നൽകിയിരുന്നു. ഇത് വഴി രാജ്യത്തെമ്പാടുമുള്ള കർഷകർക്ക് പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം ഇത് വഴി ലഭിക്കും, സാമ്പത്തിക ശേഷിയില്ലാത്ത അല്ലെങ്കിൽ ശക്തിയില്ലാത്ത ചെറുകിട ഇടത്തരം കർഷകരെ സഹായിക്കുന്നതിനാണ് ഇത്.

എന്തിനാണ് സംഘടന

സാമ്പത്തിക ഉന്നമനമാണ് പ്രധാന ലക്ഷ്യം. ഈ പദ്ധതിയിലൂടെ എല്ലാ വിഭാഗത്തിൽ പെട്ട കർഷഷകർക്കും സഹായം ലഭിക്കും. സ്വന്തം വിളകൾക്ക് മെച്ചപ്പെട്ട വിപണി, വരുമാനം കർഷകർക്ക് ലഭിക്കും. തൊഴിലില്ലായ്മ പ്രശ്നത്തിനും ഇത് പരിഹാരമാണ്. ഉയർന്നുവരുന്ന വിപണി അവസരങ്ങളിലും അവരുടെ മത്സരക്ഷമതയിലും കർഷകരുടെ നേട്ടം വർദ്ധിപ്പിക്കുക എന്നതാണ് എഫ്പിഒകളുടെ ലക്ഷ്യം. വിത്ത് വിതരണം, വിപണി ബന്ധങ്ങൾ, വളം, യന്ത്രങ്ങൾ, പരിശീലനം, സാമ്പത്തികം, നെറ്റ്‌വർക്കിംഗ്, സാങ്കേതിക ഉപദേശം എന്നിവ എഫ്പിഒകളുടെ പ്രാഥമിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കാർഷിക വിപണനത്തിലെ ഇടനിലക്കാരുടെ ഒരു ശൃംഖല പലപ്പോഴും സുതാര്യതയില്ലാതെയാണ് പ്രവർത്തിക്കുന്നത്, ഇത് ആത്യന്തിക ഉപഭോക്താവ് നൽകുന്ന മൂല്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ നിർമ്മാതാവിന് ലഭിക്കുന്നുള്ളൂ. കാർഷിക വിപണനത്തിലെ ഇടനിലക്കാരുടെ ശൃംഖല ഇല്ലാതാക്കാൻ എഫ്പിഒകൾ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: റേഷൻ കടയിൽ പച്ചരി മാറ്റി പുഴുക്കലരി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കി... കൂടുതൽ കൃഷി വാർത്തകൾ

English Summary: What is FPO? What are the activities...

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds