<
  1. News

KFON : എന്താണ് കെ - ഫോൺ?

ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ബ്രോഡ്ബാൻഡ് കണക്ഷനാണ് കെ-ഫോൺ

Darsana J
KFON : എന്താണ് കെ - ഫോൺ?
KFON : എന്താണ് കെ - ഫോൺ?

കൊവിഡ് പ്രതിസന്ധിയിലാണ് ഓൺലൈൻ സേവനങ്ങൾ സജീവമാകുന്നത്. ഓൺലൈൻ വിദ്യാഭ്യാസവും വർക്ക് അറ്റ് ഹോം സമ്പ്രദായങ്ങളും ഇന്റർനെറ്റിന്റെ ഉപയോഗം വീണ്ടും കൂട്ടി. ഈ സമയത്താണ് കേരള സർക്കാർ കെ ഫോൺ എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. 

എന്താണ് കെ - ഫോൺ?

ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ബ്രോഡ്ബാൻഡ് കണക്ഷനാണ് കെ-ഫോൺ. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022 ജൂലൈയിൽ അടിസ്ഥാന സേവനങ്ങൾ നൽകാനുള്ള ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസും, തുടർന്ന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസും കെ ഫോണിന് ലഭിക്കുകയുണ്ടായി.

കൂടുതൽ വാർത്തകൾ: കോഴിയിറച്ചി വില കുതിക്കുന്നു; കച്ചവടക്കാർ സമരത്തിലേക്ക്..

പദ്ധതിയുടെ ആസൂത്രണം, നിർവഹണം, നിയന്ത്രണം, സംഭരണം, മോണിറ്ററിംഗ് എന്നീ ചുമതലകൾ നിർവഹിക്കുന്നത് പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ്. കൊച്ചി ഇൻഫോപാർക്കിലെ നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെന്ററാണ് കെ ഫോണിന്റെ സെന്റർ ഹബ്ബ് അല്ലെങ്കിൽ തലച്ചോറ്. സെക്കൻഡിൽ 20 എംബിപിഎസ് വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാകും. 1 ജിബിപിഎസ് വരെ വേഗത വർധിപ്പിക്കാനും സാധിക്കും. കെഫോൺ എന്നത് ഒരു സേവന ദാതാവല്ലെന്നും, മറിച്ച് വെൻഡർ ന്യൂട്രൽ ഫൈബർ നെറ്റ്വർക്ക് ആണെന്നുമാണ് സർക്കാർ പറയുന്നത്. അതായത്, സേവന ദാതാക്കൾക്ക് ടെലികോം സേവനങ്ങൾ നൽകുന്നതിനായി കെ ഫോൺ ഫൈബർ നെറ്റ് വർക്ക് പ്രയോജനപ്പെടുത്താം.

സാധാരണക്കാർക്ക് എന്താണ് പ്രയോജനം ?

പദ്ധതിയനുസരിച്ച് കേരളത്തിലെ 75 ലക്ഷം കുടുംബങ്ങൾക്ക് സേവനം എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതി വഴി സൗജന്യമായും മറ്റുള്ളവർക്ക് ന്യായമായ നിരക്കിലും ഇന്റർനെറ്റ് സൗകര്യം ലഭിക്കും. സ്കൂളുകൾ, ആശുപത്രികൾ, ഓഫീസുകൾ കൂടാതെ മുപ്പതിനായിരത്തോളം സർക്കാർ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് സർക്കാർ പറയുന്നത്. പൊതുജനങ്ങൾക്കായി 2,000 വൈഫൈ സ്പോട്ടുകൾ ഒരുക്കും. റേഷൻ കടകൾ, സപ്ലൈകോ ഔട്ലെറ്റുകൾ, കേരള ബാങ്ക് പോലുള്ള മറ്റ് സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലാകും കണക്ഷൻ ലഭിക്കുക.

സർക്കാരിന്റെ ലാഭം

സ്വകാര്യ സേവന ദാതാക്കൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് കെഫോണിന്റെ ലക്ഷ്യം. ഇത്തരത്തിൽ കെ ഫോണിന്റെ ഡാർക്ക് ഫൈബർ സേവന ദാതാക്കൾക്ക് പാട്ടത്തിന് കൊടുത്ത് അവരുടെ 4ജി, 5 ജി കണക്ഷൻ വിപുലപ്പെടുത്തുകയും അതിലൂടെ വരുമാനം നേടാനും കെ ഫോൺ വഴി സർക്കാരിന് സാധിക്കും.

കെ-ഫോൺ നേരിടാൻ പോകുന്ന വെല്ലുവിളികൾ

സർക്കാർ പദ്ധതികളുടെ സാധാരണയായി കാണുന്ന ഇഴച്ചിലാണ് ഇവിടെ പ്രധാന വെല്ലുവിളി. സ്കൂളുകളിൽ കണക്ഷൻ ലഭിക്കുന്നതിൽ കാലതാമസം നേരിട്ടതും, വേണ്ടത്ര വേഗത ഇല്ലാത്തതുമായും ബന്ധപ്പെട്ട വാർത്തകൾ നമ്മൾ കേട്ടിരുന്നു. സർക്കാർ പ്രഖ്യാപിത വരുമാന മാർഗങ്ങൾ ഫലം കണ്ടില്ലെങ്കിലും പദ്ധതി തിരിച്ചടി നേരിടേണ്ടി വരും.

English Summary: what is KFON explaining

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds