<
  1. News

മഴയെ പ്രതീക്ഷിച്ച് ഉത്തരേന്ത്യയിലെ ഗോതമ്പ് കർഷകർ...

ഉത്തരേന്ത്യയിലെ ഗോതമ്പ് പാടങ്ങളിൽ വിള നനയ്ക്കാൻ സഹായിക്കുന്ന മഴയ്ക്കായി കർഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നിലവിൽ ഗോതമ്പ് വിളകൾക്ക് നല്ല മഴ ആവശ്യമാണ്, കാരണം വയലുകളിൽ നനയ്ക്കുന്നതിനു ഓരോ വർഷവും നല്ല അളവിൽ ജലം ചിലവാകുന്നുണ്ട്, ഇതിനകം തന്നെ നല്ല അളവിൽ ഭൂഗർഭജലം സമ്മർദ്ദം ഉണ്ടാകുന്നുണ്ട്.

Raveena M Prakash
Wheat farmers hoping for rains
Wheat farmers hoping for rains

ഉത്തരേന്ത്യയിലെ ഗോതമ്പ് പാടങ്ങളിൽ വിള നനയ്ക്കാൻ മഴയ്ക്കായി കർഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നിലവിൽ ഗോതമ്പ് വിളകൾക്ക് നല്ല മഴ ആവശ്യമാണ്, കാരണം വയലുകളിൽ നനയ്ക്കുന്നതിനു ഓരോ വർഷവും നല്ല അളവിൽ ജലം ചിലവാകുന്നുണ്ട്. ഇതിനകം തന്നെ നല്ല അളവിൽ ഭൂഗർഭജലം നഷ്ടപ്പെടുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ, ഗോതമ്പ് വിളകൾക്ക് ജലസേചനം നൽകേണ്ടതിന്റെ ആവശ്യകത, ഭൂഗർഭജലനിരപ്പ് കുറയുന്നത് എല്ലാം കർഷകർക്ക് ആശങ്കകൾ  ഉയർത്തുന്നു. 

പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ (PAU) കാലാവസ്ഥാ വ്യതിയാന, കാർഷിക കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, നാളെ സംസ്ഥാനത്തുടനീളം മഴ പെയ്യുമെന്ന് പ്രവചിക്കുന്നു. ഇന്ന് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മഴ ലഭിച്ചെങ്കിലും ലുധിയാനയിൽ മഴ ലഭിച്ചിട്ടില്ലെന്ന് വകുപ്പ് മേധാവി പവ്‌നീത് കൗർ കിംഗ്ര പറഞ്ഞു. ഗോതമ്പ് വിളകൾക്ക് മഴ വളരെ നല്ലതാണ്, അതിനായി മഴ ആവശ്യമാണ്, പഞ്ചാബിലെ കർഷകർ പറഞ്ഞു. മഞ്ഞുകാലത്ത് മഴ ലഭിക്കാത്തതിനാൽ, ഉയർന്ന താപനിലയിൽ നിന്ന് രക്ഷ നേടാൻ ഗോതമ്പ് വിളകൾക്ക് നേരിയ ജലസേചനം ആവശ്യമാണ്. 

ചൂടും ജല സമ്മർദ്ദവും ഈ സമയത്ത് വിളയെ പ്രതികൂലമായി ബാധിക്കും. നെൽകൃഷിയ്ക്ക് ഇതിനകം ജലശേഖരത്തിൽ ശോഷണം ഉണ്ടായിട്ടുണ്ട്, കൂടാതെ ഗോതമ്പ് വിളയ്ക്കും അധിക ജലസേചനം ആവശ്യമായി വന്നാൽ, അത് ഭൂഗർഭജല ലഭ്യതയുടെ അളവിൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും. അമിതമായ ജല ചൂഷണം ഭൂഗർഭജലദൗർലഭ്യം ഉണ്ടാക്കും. ഈ ശൈത്യകാലത്ത് മഴ ലഭിക്കാത്തതിനാൽ ലഘു ജലസേചനമാണ് PAU ശുപാർശ ചെയ്തതെന്ന് പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് കം-ഹെഡ് റിന്യൂവബിൾ എനർജി എൻജിനീയറിങ് ഡോ. രാജൻ അഗർവാൾ പറഞ്ഞു. 

വർഷങ്ങളായി ഇതേ കാലാവസ്ഥ നിലനിൽക്കുകയാണെങ്കിൽ, അത് ഭൂഗർഭജലനിരപ്പിൽ അളവിൽ സ്വാധീനം ചെലുത്തും. ജലസേചനം വൻതോതിൽ ആവശ്യമുള്ള നെല്ലിനം ഞങ്ങളുടെ പക്കലിലുണ്ട്, എന്നാൽ ഇപ്പോൾ അത് വിളവിറക്കിയാൽ ഗോതമ്പിന് അത് താങ്ങാൻ കഴിയില്ല, ഡോ. അഗർവാൾ പറഞ്ഞു. പഞ്ചാബിലെ ഭൂഗർഭജലനിരപ്പ് ഓരോ വർഷവും 70 മുതൽ 90 സെന്റീമീറ്റർ കുറയുകയാണ്, ഇത് ജലസ്രോതസ്സുകളേയും ഭൂഗർഭജല ലഭ്യതയുടെ അളവിൽ മോശമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: ഡൽഹി എയിംസിൽ ഇന്ന് മുതൽ മില്ലറ്റ് ക്യാന്റീൻ ആരംഭിക്കും

English Summary: Wheat farmers hoping for rains

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds