ആഗോള മാർക്കറ്റിൽ ഗോതമ്പ് വില വർദ്ധിക്കുന്നു. ലോകത്ത് ഏറ്റവുമധികം വിളയുന്ന ധാന്യമാണ് ഗോതമ്പ് എങ്കിലും കടുത്ത ക്ഷാമം ആണ് കഴിഞ്ഞ ദിവസങ്ങളിലായി ആഗോളവിപണിയിൽ നേരിടുന്നത്. ഗോതമ്പ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിൽ ഇതിൻറെ കയറ്റുമതി നിരോധിച്ചതാണ് ഗോതമ്പ് ക്ഷാമം ലോകത്താകമാനം നേരിടുവാൻ കാരണമായി കണക്കാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനായി മുളപ്പിച്ച ഗോതമ്പ് കൊണ്ട് ജ്യൂസുണ്ടാക്കി കുടിയ്ക്കൂ
ഇന്ത്യയിൽ ഭക്ഷ്യധാന്യ വില കുതിച്ചുയരുന്ന സാഹചര്യം ഉള്ളതുകൊണ്ടാണ് നിലവിൽ ഗോതമ്പ് കയറ്റുമതി തടഞ്ഞിരിക്കുന്നത്. മിക്ക രാജ്യങ്ങളിലും ഭക്ഷ്യധാന്യ വില ഉയർന്നു നിൽക്കുമ്പോൾ ഇന്ത്യ നടപ്പിലാക്കിയ ഈ നയത്തെ ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി വിമർശിച്ചിരുന്നു. ഇന്ത്യയുടെ ഈ പ്രഖ്യാപനം ലോക വിപണിയെ തന്നെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
ഗോതമ്പ് വില ആശങ്ക ഉയർത്തുന്ന സാഹചര്യങ്ങൾ
യുക്രൈൻ യുദ്ധ സാഹചര്യത്തിലാണ് ഗോതമ്പ് വില ആദ്യമായി വർധിച്ചത്. യുക്രൈൻ യുദ്ധ സാഹചര്യത്തിൽ ഗോതമ്പ് വില 40 ശതമാനം വരെ കുതിച്ചുയർന്നു. അതിനുശേഷം ഇന്ത്യ നടപ്പിലാക്കിയ കയറ്റുമതി നിരോധനം കൂടി ആയപ്പോൾ ലോകത്താകമാനം ഗോതമ്പ് ക്ഷാമം നേരിടുന്നു. ഇന്ത്യയിൽ ഭക്ഷ്യധാന്യ വില കുതിച്ചുയർന്ന സാഹചര്യം മാത്രമല്ല ഉഷ്ണ തരംഗവും ഗോതമ്പ് വില വർദ്ധിപ്പിക്കുവാൻ കാരണമായി കണക്കാക്കുന്നു. ഉത്തരേന്ത്യയിൽ ഉടനീളം അനുഭവപ്പെട്ട ഉഷ്ണതരംഗം ഗോതമ്പ് കൃഷിക്ക് അനുകൂലമല്ലാത്ത സാഹചര്യമാണ് സൃഷ്ടിച്ചത്. ഇത് ഈ ഭക്ഷ്യധാന്യത്തിൻറെ വില വർധനവിന് കാരണമായി. ഈ സാഹചര്യത്തിലാണ് ഗോതമ്പിന്റെ കയറ്റുമതി ഇന്ത്യ തടഞ്ഞത്. ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ മിക്ക രാഷ്ട്രങ്ങളും പുറകിലായ സാഹചര്യത്തിൽ ഇന്ത്യ നടപ്പിലാക്കിയ നയം കോടിക്കണക്കിന് ദരിദ്രർ പട്ടിണിയിൽ ആഴ്ത്തുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: വാതത്തെയും പിത്തത്തെയും ശമിപ്പിക്കും ഗോതമ്പ്
ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് കൃഷി ചെയ്യുന്ന ചൈനയും റഷ്യയും ഉല്പാദനം ഇത്തവണ തീരെ കുറച്ചിരിക്കുന്നു. അമേരിക്കൻ വിപണിയിലും ഗോതമ്പ് വില 5% വർധിച്ചിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാന ഉത്പാദക രാജ്യങ്ങൾ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയാൽ അത് ലോകത്തിനു തന്നെ ദോഷകരമായി ഭവിക്കും എന്ന് ജി7 രാജ്യങ്ങൾ അഭിപ്രായപ്പെട്ടു.
ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിലെ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിൽ നിര്‍ണായക പങ്ക് വഹിക്കുന്ന ഗോതമ്പ് എങ്ങനെ കൃഷി ചെയ്യാം?
Share your comments