രാജ്യത്ത് ഗോതമ്പ്, അരി ചില്ലറ വിൽപന വില കുതിച്ചുയരുന്നതിനിടയിൽ, സർക്കാർ 4 ലക്ഷം ടൺ ഗോതമ്പും, 5 ലക്ഷം ടൺ അരിയും ബഫർ സ്റ്റോക്കിൽ നിന്ന് ബൾക്ക് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ആദ്യ ഘട്ട ലേലത്തിൽ ഉടൻ വിൽക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ രണ്ട് സാധാരണ ഭക്ഷ്യധാന്യങ്ങൾക്കായുള്ള ചില്ലറ വിൽപ്പന വിലക്കയറ്റം നിയന്ത്രിക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ നടപടികളെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഗോതമ്പിന്റെ തീരുവ കുറയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു, ചില്ലറ വിൽപ്പന വില കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് വിദഗ്ദ്ധർ അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമുള്ള സർക്കാരിന്റെ നോഡൽ ഏജൻസിയായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) ഗോതമ്പിന്റെ ഇ-ലേലം ജൂൺ 28 നും, അരിയുടെ ഇ-ലേലം ജൂലൈ 5 നും ആഭ്യന്തര സപ്ലൈസ് വർധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമായി നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുള്ള ടെൻഡറുകൾ ഉടൻ പ്രഖ്യാപിക്കും.
രാജ്യത്ത് പൂഴ്ത്തിവയ്പ്പ് തടയുന്നതിനും, വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി ജൂൺ 12ന് കേന്ദ്ര സർക്കാർ ഗോതമ്പിന്റെ സ്റ്റോക്ക് പരിധി 2024 മാർച്ച് വരെ ഉടനടി പ്രാബല്യത്തിൽ വരുത്തിയിരുന്നു. ഒഎംഎസ്‌എസിന് കീഴിലുള്ള സെൻട്രൽ പൂളിൽ നിന്ന് 15 ലക്ഷം ടൺ ഗോതമ്പ് ബൾക്ക് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഓഫ്‌ലോഡ് ചെയ്യാനും തീരുമാനിച്ചു. ഒഎംഎസ്‌എസ് (OMSS) പ്രകാരം ബൾക്ക് ബയർമാർക്ക് അരി വിൽക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നുവെങ്കിലും മൊത്തം അളവ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇ-ലേലത്തിൽ വാങ്ങുന്നയാൾക്ക് ലേലം വിളിക്കാൻ കഴിയുന്ന പരമാവധി അളവ് 100 ടണ്ണായി പരിമിതപ്പെടുത്തിയിരിക്കുന്നു. ചെറുകിട ഗോതമ്പ് പ്രോസസ്സറുകൾക്കും വ്യാപാരികൾക്കും കുറഞ്ഞ അളവ് 10 ടണ്ണായി നിലനിർത്തിയിട്ടുണ്ട്. ഗോതമ്പിന്റെ കരുതൽ വില ന്യായവും ശരാശരി നിലവാരവും (FAQ) ധാന്യത്തിന് ക്വിന്റലിന് 2,150 രൂപയായും, ഇളവുള്ള സ്പെസിഫിക്കേഷനുകൾക്ക് (URS) ക്വിന്റലിന് 2,125 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. അരിയുടെ കരുതൽ വില ക്വിന്റലിന് 3100 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: PM KISAN: പുതിയ ഫീച്ചറുമായി പിഎം കിസാൻ മൊബൈൽ ആപ്പ്
Pic Courtesy: Pexels.com
Share your comments