കേരള നെൽവയൽ തണ്ണീർത്തട നിയമം,വരുന്നതിനു മുൻപ് വീട് നിർമ്മിക്കുകയും , 2008 ലെ തണ്ണീർത്തട നിയമത്തിലെ വകുപ്പ് 27A കൂട്ടിച്ചേർക്കുകയും ചെയ്തതിനുശേഷം നിലവിലെ ഭൂമി ക്രമവൽക്കരണം നടത്തേണ്ട ആവശ്യമുണ്ടോ?
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയിൽ കെട്ടിടനിർമാണ നടത്തുന്നതിന് section 27 A പ്രകാരം RDO ക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 2008 ൽ ഈ നിയമം വരുന്നതിനു മുമ്പ് ഭൂമിയുടെ സ്വഭാവ വ്യതിയാനം നടത്തുന്നതിന് കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ പ്രകാരം കളക്ടറിൽനിന്ന് അനുമതി വാങ്ങിയിരിക്കണം.
എന്നാൽ KLU clause 7 പ്രകാരം പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ ESSENTIAL COMMODITIES ACT ന്റെ ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കേണ്ട ആവശ്യങ്ങൾ ഇല്ലെങ്കിൽ, സ്ഥല ഉടമയുടെ ഭൂവിനിയോഗം നിയമപരമായി കണക്കാക്കേണ്ടതാണ് . സെക്ഷൻ 27 A പ്രകാരമുള്ള അപേക്ഷ ഈ സന്ദർഭത്തിൽ ആവശ്യമില്ല. ഈ നിയമം വരുന്നതിനു മുൻപ് നിർമ്മാണം നടത്തിയ കെട്ടിടം നിയമപരമായി കണക്കാക്കേണ്ടതാണ്. Regularisation ആവശ്യമില്ല.
WP (C) 34791 2019 KHC
Share your comments