1. എഴുതപ്പെട്ട വിൽപ്പത്രമാണ് അഭികാമ്യം.
2. വസ്തുവകകളുടെ പേരും തിരിച്ചറിയിക്കുന്ന വിവരങ്ങളും, ലൊക്കേഷനും വിൽ പത്രത്തിൽ കാണിച്ചിരുന്നാൽ നല്ലത്.
3. എഴുതപ്പെടുന്ന വിൽപ്പത്രത്തിൽ വിവരിക്കപ്പെടാത്ത വേറെ വസ്തുവകകൾ പ്രത്യേക ആളുകൾക്ക് കൊടുക്കണമെങ്കിലും, ടി ആളുകളുമായിട്ടുള്ള ബന്ധത്തിന്റെ സ്വഭാവവും, വസ്തുവകകളുടെ കൃത്യ വിവരണവും വിൽപ്പത്രത്തിൽ വിവരിച്ചാൽ മേന്മയായിരിക്കും.
4. രണ്ടു രാജ്യങ്ങളിൽ വസ്തുവകകൾ ഉണ്ടെങ്കിൽ രണ്ട് വിൽപത്രം ചമയ്ക്കേണ്ടതാണ്.
5. വിൽപത്ര കർത്താവിന്റെ മാതൃഭാഷയിൽ വിൽപത്രം തയ്യാറാക്കുകയാണെങ്കിൽ നല്ലത്.
6. സാധാരണ വെള്ളപേപ്പറിൽ വിൽപത്രം എഴുതിയാൽ മതി.
7. വിൽപത്ര കർത്താവ് ഒപ്പിടുകയോ, വിരലടയാളം പതിക്കുകയോ, അല്ലെങ്കിൽ കർത്താവിന്റെ സാന്നിധ്യത്തിൽ വേറെ ആരെങ്കിലും ഒപ്പിടേണ്ടതുമാകുന്നു. വിൽപത്രം രണ്ട് സാക്ഷികൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
8. വിൽപത്രം രജിസ്റ്റർ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാവുന്നതാണ്.
Share your comments