
വരുമാന സഹായത്തിന് അർഹതയുള്ള ഭൂമി കൈവശമുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും, കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയായ പിഎം കിസാൻ പദ്ധതിയിൽ നിന്നും ഓരോ നാല് മാസത്തിലും 2000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപ നൽകുന്നു.
2019 ഫെബ്രുവരിയിലാണ് പി.എം കിസാൻ ആരംഭിച്ചത്.
പിഎം കിസാന്റെ 12-ാം ഗഡു എപ്പോൾ റിലീസ് ചെയ്യും?
പിഎം കിസാന്റെ 12-ാം ഗഡു തുക 2022 സെപ്റ്റംബറിനും നവംബറിനുമിടയിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. സാധാരണഗതിയിൽ, ആദ്യ കാലയളവ് ഏപ്രിൽ മുതൽ ജൂലൈ വരെയും രണ്ടാമത്തേത് ഓഗസ്റ്റ് മുതൽ നവംബർ വരെയും മൂന്നാമത്തേത് ഡിസംബർ മുതൽ മാർച്ച് വരെയും നീണ്ടുനിൽക്കും. 2022 മെയ് 31-ന് പിഎം കിസാന്റെ 11-ാം ഗഡു സർക്കാർ പുറത്തിറക്കി. റിപ്പോർട്ടുകൾ പ്രകാരം, ഓരോ നാല് മാസത്തിലും സർക്കാർ ഒരു ഗഡു റിലീസ് ചെയ്യാറുണ്ട്, ഇത് സെപ്റ്റംബറിൽ എപ്പോഴെങ്കിലും സംഭവിക്കാം എന്ന് വിവിധ വാർത്തകൾ റിപ്പോർട്ടുകൾ പറയുന്നു.
പിഎം കിസാൻ ഇകെവൈസി
പിഎം കിസാൻ വെബ്‌സൈറ്റ് പ്രകാരം, പിഎംകിസാൻ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇകെവൈസി നിർബന്ധമാണ്. PMKISAN പോർട്ടലിൽ OTP അടിസ്ഥാനമാക്കിയുള്ള eKYC ലഭ്യമാണ്.
ആധാർ കാർഡ് ഇല്ലാതെ എങ്ങനെ ഗുണഭോക്താവിന്റെ നില പരിശോധിക്കാം
ഘട്ടം 1: ആദ്യം PM കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: ഫാർമേഴ്‌സ് കോർണർ ഓപ്ഷൻ ഇവിടെ ഹോംപേജിന്റെ വലതുവശത്ത് കാണാം.
ഘട്ടം 3: ബെനിഫിഷ്യറി സ്റ്റാറ്റസ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: ഒരു പുതിയ പേജ് തുറക്കാൻ രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 5: ക്യാപ്‌ച കോഡ് നൽകുക
ഘട്ടം 6: ജനറേറ്റ് OTP ക്ലിക്ക് ചെയ്യുക
നിങ്ങളുടെ eKYC പൂർത്തിയായിട്ടില്ലെങ്കിൽ, സ്റ്റാറ്റസ് പരിശോധിക്കുന്നതിന് മുമ്പ് ആദ്യം നിങ്ങളുടെ eKYC അപ്‌ഡേറ്റ് ചെയ്യാൻ സിസ്റ്റം നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.
സംശയങ്ങൾക്ക്
ഔദ്യോഗിക പിഎം കിസാൻ വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ ആധാർ നമ്പറോ അക്കൗണ്ട് നമ്പറോ മൊബൈൽ നമ്പറോ നൽകി വിശദാംശങ്ങൾ ലഭിക്കാൻ 'വിശദാംശങ്ങൾ നേടുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇമെയിൽ ഐഡി: pmkisan-ict@gov.in. കൂടാതെ pmkisan-funds@gov.in
അല്ലെങ്കിൽ
PM-കിസാൻ ഹെൽപ്പ് ലൈൻ നമ്പർ: 011-24300606,155261-ലേക്ക് വിളിക്കുക
പിഎം കിസാൻ ടോൾ ഫ്രീ നമ്പർ 1800-115-526 ആണ്.
Share your comments