- PM കിസാൻ സമ്മാൻ നിധി യോജനയുടെ 11-ാം ഗഡു ലഭിക്കാത്തവർക്ക് ടോൾ ഫ്രീ നമ്പറുകളിൽ വിളിക്കാം. ഇക്കഴിഞ്ഞ മെയ് 31-ാംതീയതിയാണ് പദ്ധതിയുടെ പുതിയ ഗഡു കേന്ദ്ര സർക്കാർ കർഷകരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചത്. തുക ലഭിക്കാത്തവർക്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിട്ടുള്ള ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചോ, pmkisan-ict@gov.in എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം.
- എന്റെ കേരളം മെഗാ പ്രദര്ശന മേള കാണാന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എത്തിയത് മക്കളോടൊപ്പം. നിശാഗന്ധിയിലെ കൃഷി വകുപ്പ് സ്റ്റാളില് ഒരുക്കിയ കൃഷി പാഠങ്ങള് മന്ത്രി മക്കള്ക്ക് ചൊല്ലി കൊടുത്തു. ഭക്ഷ്യോത്പാദനത്തില് സ്വയം പര്യാപ്തത നേടുന്നതിനായി അവലംബിക്കാവുന്ന മാര്ഗങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്ശന സ്റ്റാള് വലിയ രീതിയില് ജനശ്രദ്ധ നേടിയിരുന്നു. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാനുള്ള ഏകമാര്ഗം കൃഷിയാണെന്നും ഇതിന് ആശ്രയിക്കാവുന്ന ഏറ്റവും നല്ല കൃഷി രീതി സംയോജിത കൃഷിത്തോട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: PMJJBY, PMSBYഎന്നീ സർക്കാർ ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയം കൂട്ടി; പുതിയ നിരക്കുകൾ ഇങ്ങനെ
- 2025ഓടെ പാൽ ഉത്പാദനത്തിലും, സംഭരണത്തിലും, വിപണനത്തിലും സ്വയംപര്യാപ്തത നേടുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകക്ഷീരദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ തൊഴിൽ മേഖലയ്ക്ക് താങ്ങും തണലുമായി നിൽക്കുന്ന ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ക്ഷീരകർഷകർക്ക് ആത്മവിശ്വാസവും സാമൂഹ്യാധികാരവും ലഭ്യമാക്കുന്ന നിരവധി പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
- ഒട്ടകപ്പക്ഷിയുടെ ഭീമന് മുട്ട, വിവിധയിനം വാക്സിനുകള്, വൈവിധ്യമാര്ന്ന പുല്ലുകള് മുതലായ പ്രദര്ശനങ്ങളുമായി മൃഗസംരക്ഷണവകുപ്പിന്റെ പ്രദര്ശനം ശ്രദ്ധ നേടുന്നു. രേഹ സൗത്ത് അമേരിക്കന് ഒട്ടകപ്പക്ഷിയുടെയടക്കം വിവിധ പക്ഷികളുടെ മുട്ടകള്, ബഫല്ലോ ഗ്രാസ്, ഗിനി ഗ്രാസ്, റെഡ് നേപ്പിയര്, ഡ്വാര്ഫ് നേപ്പിയര്, കോംഗോ സിഗ്നല് തുടങ്ങിയ പുല്ലുവര്ഗങ്ങളുടെ പ്രദര്ശനവും കനകക്കുന്നിലെ എന്റെ കേരളം പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. കറവയന്ത്രം, സെമന് സ്റ്റോറേജ് ക്യാന്, ടെലി വെറ്റിനറി യൂണിറ്റിന്റെ മാതൃക എന്നിവയും സ്റ്റാളിലേക്ക് ക്ഷീരകര്ഷകരെ ആകര്ഷിക്കുന്നു. മൃഗസംരക്ഷണ മേഖലയിലെ തൊഴിലവസരങ്ങള്, മറ്റു പദ്ധതികള് എന്നിവയെ കുറിച്ച് മനസിലാക്കാനുള്ള അവസരം ഇവിടെയുണ്ട്. കൂടാതെ, കിസാന് ക്രഡിറ്റ് കാര്ഡിന്റെ അപേക്ഷാ ഫോമും ഇവിടെ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീയുടെ 'സ്നേഹിത @സ്കൂൾ' പദ്ധതി ഇത്തവണ 12 സ്കൂളുകളിൽ
- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജി, ആറ് മാസത്തെ കോഴ്സായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൗൾട്രി ഫാമിംഗ് എന്നിവയിൽ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജി കോഴ്സിന് പ്ലസ്ടുവാണ് യോഗ്യത. സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് കോഴ്സിന് എട്ടാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ഇളവുണ്ട്. ഫൈൻ കൂടാതെ ജൂലൈ 31 വരെ അപേക്ഷ നൽകാം. അപേക്ഷ അയക്കാൻ ഡിസ്ക്രിപ്ഷൻ ബോക്സിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9 4 9 5 0 0 0 9 3 1 അല്ലെങ്കിൽ 9 4 0 0 6 0 8 4 9 3 എന്ന നമ്പരിൽ ബന്ധപ്പെടുക.
- പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 45 ദിവസം പ്രായമുളള മുന്തിയ ഇനം കോഴികുഞ്ഞുങ്ങളെ 120 രൂപ നിരക്കില് വിതരണം ചെയ്യുന്നു. ജൂണ് നാലിന് രാവിലെ ഒന്പത് മണിക്കാണ് വിതരണം. ആവശ്യമുളള കര്ഷകര് നേരിട്ട് എത്തി വാങ്ങണമെന്ന് ജില്ലാ വെറ്ററിനറി ഓഫീസര് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 0 4 6 8 2 2 7 0 90 8
ബന്ധപ്പെട്ട വാർത്തകൾ: PM Kisan: പണം വന്നിട്ടില്ലെങ്കിൽ ഈ നമ്പറുകളിൽ വിളിച്ച് പരിഹാരം കാണാം
- റബ്ബര് പാലിലെ ഉണക്കറബ്ബര്തൂക്കം കണ്ടുപിടിക്കുന്നതിന് സ്വകാര്യമേഖലയിലുള്ള ലബോറട്ടറികള്ക്ക് അംഗീകാരം. ഡി.ആര്.സി. പരിശോധനയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ലബോറട്ടറികള്ക്കുള്ള അനുമതിപത്രം റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടര് ഡോ. കെ.എന്. രാഘവന് കൈമാറി. റബ്ബര് ലാബ്സ്, പത്തനാപുരം), എല്.റ്റി.ആര്. പോളിമേഴ്സ്, എരുമേലി, ഫൈറ്റോക്രോം ബയോസയന്സ്, മുക്കം എന്നീ ലബോറട്ടറികള്ക്കാണ് അംഗീകാരം ലഭിച്ചത്.
- കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യത. അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് വീശുന്ന കാലവർഷക്കാറ്റിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗതയിൽ വീശുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ബന്ധപ്പെട്ട വാർത്തകൾ: ഇനി പോസ്റ്റ് ഓഫീസിലും NEFT, RTGS എന്നീ സൗകര്യങ്ങൾ ലഭ്യമാക്കാം
Share your comments