ഇടുക്കി: വേനൽ ചൂട് കനത്തതോടെ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടു തീ വ്യാപകമായി ഏക്കറുകണക്കിന് കൃഷിനശിച്ചു. ഇടുക്കിൻജില്ലയിലെ വനമേഖലയോട് ചേർന്നും വ്യാപകമായ രീതിയിൽ കാട്ടു തീ പടർന്നിട്ടുണ്ട്. തിങ്കളാഴ്ച അടിമാലി, ഉടുമ്പന്നൂർ, തട്ടേക്കണ്ണി വനമേഖല എന്നിവിടങ്ങളിലാണ് കാട്ടു തീ പടർന്നത്. ഇതോടെ കൃഷിയിറക്കി വിളവെടുപ്പിനു കാത്തുനിന്ന കർഷകരാണ് നിരാശരായത്. വേനൽ ച്ചുടി ക്രമാതീതമായി ഉയർന്നതോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കാട്ടു തീ പടർന്നത്.
ഇനിയും ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ കർഷകർ ഉൾപ്പെടെയുള്ളവർ വലിയ ജാഗ്രതയിലാണ്.
അടിമാലി കൂമ്പൻപാറ പള്ളിപ്പാട്ടുകുടി വർഗീസിന്റെ 3 ഏക്കർ വരുന്ന കൃഷിയിടമാണ് ഞായറാഴ്ച സന്ധ്യയോടെ കത്തിനശിച്ചത്.300 കൊക്കോയും 400 കുരുമുളക് ചെടികളും ജാതി, മാവ്, പ്ലാവ്, ഉൾപ്പെടെ നിരവധി വിളകളാണ് അഗ്നിക്കിരയായത്. അടിമാലിയിൽ നിന്ന് അഗ്നിരക്ഷാസേന തീയണക്കാൻ എത്തിയെങ്കിലും കാര്യമായ ഇടപെടൽ നടത്താൻ സാധിച്ചില്ല.
അപൂർവ്വങ്ങളായ സസ്യ ജന്തുജാലങ്ങളാൽ സമ്പന്നമായ ഇടുക്കി ജില്ലയിലെ തട്ടേക്കണ്ണി വനമേഖലയിലും കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി തവണയാണ് കാട്ടു തീ പടർന്നത്.
Share your comments