ഇന്ത്യയിലെ എല്ലാ ബാങ്കുകളിലുടനീളമുള്ള എല്ലാ എടിഎമ്മുകളിലും കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സൗകര്യം ലഭ്യമാക്കാൻ ആർബിഐ നിർദ്ദേശിച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഏപ്രിൽ 8 വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് ആർബിഐ ഗവർണർ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ യുപിഐ വഴി (Unified Payments Interface or UPI) ഈ സൗകര്യം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദാസ് പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ : HDFC ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്! സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് പുതുക്കി; പുതിയ നിരക്കുകൾ
നിലവിൽ എടിഎമ്മുകൾ വഴി കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ചില ബാങ്കുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്‌വർക്കുകളിലും കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സൗകര്യം ലഭ്യമാക്കാനാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്,” പ്രഖ്യാപനം നടത്തി ദാസ് പറഞ്ഞു.
"ഇടപാടുകൾ എളുപ്പമാക്കുന്നതിന് പുറമേ, അത്തരം ഇടപാടുകൾക്ക് ഫിസിക്കൽ കാർഡുകളുടെ അഭാവം കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് മുതലായവ പോലുള്ള തട്ടിപ്പുകൾ തടയാൻ സഹായിക്കും," എന്നും ആർബിഐ ഗവർണർ കൂട്ടിച്ചേർത്തു.
അത്തരം ഇടപാടുകൾ തീർപ്പാക്കുമ്പോൾ യുപിഐയുടെ ഉപയോഗം ഉപഭോക്തൃ സ്ഥിരീകരണം പ്രാപ്തമാക്കുന്നു എന്ന് തവാഗ അഡ്വൈസറി സർവീസസ് സിഇഒ നിതിൻ മാത്തൂർ പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.
“ഇത് ബാങ്കിംഗ് ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ്, അനുവദിച്ചിരിക്കുന്ന പ്രതിമാസ പരിധി അൽപ്പം പരിമിതമാണെങ്കിലും വഞ്ചനാപരമായ ഇടപാടുകൾ ഗണ്യമായി കുറയ്ക്കാൻ കഴിയും. ഡിജിറ്റലൈസേഷൻ്റെ ഉയർച്ചയും ഡിജിറ്റൽ ബാങ്കിംഗ് ചാനലുകൾ സ്വീകരിക്കുന്നതും ഈ സംവിധാനത്തെ നിരവധി തട്ടിപ്പുകൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും തുറന്നുകാട്ടിയിട്ടുണ്ട്. ഈ സംവിധാനങ്ങൾ കാര്യക്ഷമത മാത്രമല്ല, ഉയർന്നുവരുന്ന സൈബർ സുരക്ഷാ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ : PM KISAN: ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത 11ാം ഗഡു ഈ ദിവസമെത്തും
എന്താണ് കാർഡില്ലാത്ത പണം പിൻവലിക്കൽ സൗകര്യം?
പേര് സൂചിപ്പിക്കുന്നത് പോലെ, കാർഡ് രഹിത പണം പിൻവലിക്കൽ സൗകര്യത്തിന് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ബാങ്ക് ഉപഭോക്താവ് അവരുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കേണ്ടതില്ല. ഈ സംവിധാനം നിലവിൽ വിവിധ ബാങ്കുകളിൽ ലഭ്യമാണ്, കോവിഡ് -19 പാൻഡെമിക്കിൻ്റെ പശ്ചാത്തലത്തിൽ നിരവധി ആളുകൾ എടിഎമ്മുകളിൽ പോകാൻ വിമുഖത കാണിച്ചപ്പോഴാണ് ഇത് അവതരിപ്പിച്ചത്.
എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി വിവിധ ബാങ്കുകളുടെ കാർഡ് ഉടമകൾക്ക് ഡെബിറ്റ് കാർഡില്ലാതെയും ഫോണിലൂടെ പണം പിൻവലിക്കാം. കാർഡ് ഹോൾഡർ മിക്കവാറും മൊബൈൽ ബാങ്കിംഗ് ആപ്പ് ഉപയോഗിക്കുകയും ഡെബിറ്റ് കാർഡുകൾ കൈവശം ഇല്ലെങ്കിൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള അഭ്യർത്ഥന ഉന്നയിക്കുകയും വേണം.
ബന്ധപ്പെട്ട വാർത്തകൾ : ICICI Prudential Fund: 10,000 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ അഞ്ച് വര്‍ഷം കൊണ്ട് 7.17 ലക്ഷം രൂപ നേടാം
വിദഗ്ധരുടെ അഭിപ്രായത്തിൽ, പണം പിൻവലിക്കാൻ മൊബൈൽ പിൻ ഉപയോഗിക്കുന്നതിനാൽ ഈ സംവിധാനം എടിഎം തട്ടിപ്പുകൾ തടയും, കാർഡ്ലെസ്സ് ക്യാഷ് പിൻവലിക്കൽ സംവിധാനം യുപിഐ സൗകര്യം ഉപയോഗിച്ച് ജോലി നിർവഹിക്കും. ഗുണഭോക്താവിൻ്റെ മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് പണം കൈമാറാൻ അനുവദിക്കുന്ന ഒരു IMT (Instant Money Transfer) ആണിത്. കാർഡ് രഹിത പണം പിൻവലിക്കൽ സൗകര്യം, സ്വയം പണം പിൻവലിക്കാൻ ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : PM Kisan New Update: ആധാർ അടിസ്ഥാനമാക്കിയുള്ള ഇകെവൈസി താൽക്കാലികമായി നിർത്തി വെച്ചു
എന്നിരുന്നാലും, പല ബാങ്കുകൾക്കും ഇതുവരെ ഈ സൗകര്യമില്ല എന്ന് പ്രത്യേകം പറയട്ടെ, ഇതിന് പ്രതിദിന ഇടപാട് പരിധിയുണ്ട്. പ്രത്യേക ബാങ്ക് നൽകുന്ന സൗകര്യങ്ങൾ അനുസരിച്ച് ഇത് 10,000 രൂപ മുതൽ 25,000 രൂപ വരെയാണ്. ചില ബാങ്കുകൾ നിലവിൽ ഇടപാടുകാരിൽ നിന്ന് അധിക ഇടപാട് ചാർജും ഈടാക്കുന്നുണ്ട്. ആർബിഐയുടെ പുതിയ പ്രഖ്യാപനത്തോടെ, കൂടുതൽ ബാങ്കുകൾ അതിൻ്റെ കാർഡ് ഉടമകൾക്ക് സേവനം നൽകുന്നതിനായി ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
Share your comments