ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കമ്പനികൾ ജോലിയ്ക്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് താഴെ
പറയുന്ന ആനുകൂല്യങ്ങൾ സർക്കാരിൽ നിന്ന് നൽകും.
അവരുടെ ജോലിയ്ക്ക് ആവശ്യമായിട്ടുള്ള കമ്പ്യൂട്ടറും മറ്റ് സാങ്കേതിക ഉപകരണങ്ങളും വാങ്ങുന്നതിന് എക്രോസ് ദി കൗണ്ടർ വായ്‌പ കെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വഴി ലഭ്യമാക്കും. രണ്ടുവർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന മാസഗഡുക്കളായിട്ടായിരിക്കും വായ്പ നൽകുക.
അതിനിടയിൽ ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ച ശേഷം തിരിച്ചടച്ചാൽ മതിയാകും. ഇത്തരത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്കുണ്ടായേക്കാവുന്ന നഷ്ടം സർക്കാർ നികത്തും.
ഇവർക്ക് വർക്ക് സ്റ്റേഷൻ സൗകര്യം വേണമെന്നുണ്ടെങ്കിൽ അത് സഹായവാടകയ്ക്ക് ലഭ്യമാക്കും.
പ്രോവിഡന്റ് ഫണ്ടിലെ തൊഴിലുടമയുടെ വിഹിതം സർക്കാർ അടയ്ക്കും.
• പിഎഫ് വേണ്ടതില്ലെങ്കിൽ ജോലി കഴിയുമ്പോൾ ലഭിക്കുന്ന ടെർമിനേഷൻ ആനുകൂല്യത്തിന്റെ ഇൻഷ്വറൻസ് പ്രീമിയം സർക്കാർ നൽകും.
• ആരോഗ്യ ഇൻഷ്വറൻസ് ലഭ്യമാക്കും.
Share your comments