Kollam: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസില്‍ കാഷ്യൂ കോര്‍പ്പറേഷനിലെ തൊഴിലാളികളും ജീവനക്കാരും പങ്കാളികളാകുമെന്ന് ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചു.30 ഫാക്ടറികളിലെ 11000 തൊഴിലാളികളും 600 ജീവനക്കാരുമാണ് പങ്കെടുക്കുക.
'തിരിച്ചുപിടിക്കാം കശുവണ്ടിയെ' എന്ന സന്ദേശം ഉള്‍ക്കൊണ്ട് പൊതുമേഖലയുടെ സംരക്ഷണത്തിനും തൊഴിലാളികള്‍ക്ക് ആശ്വാസംനല്‍കുന്നതിനുമായി കാര്യമായ സഹയമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. സ്വകാര്യ മേഖലയ്ക്ക് 30 കോടി രൂപയുടെ പാക്കേജും പ്രഖ്യാപിക്കാനിരിക്കുകയാണ്.
നവകേരള സദസും ക്രിസ്തുമസും പ്രമാണിച്ച് കശുവണ്ടി പരിപ്പിനും, മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍ക്കും 30% വരെ വിലക്കിഴിവാണുള്ളത്. ചിന്നക്കടയില്‍ പുതിയ തലമുറയില്‍പെട്ടവര്‍ക്ക് കശുവണ്ടിസംസ്‌കരണം മനസ്സിലാക്കുന്നതിനായി സംസ്‌കരണരീതിയും വിപണനവും പ്രദര്‍ശിപ്പിക്കുന്ന മേള ഡിസംബര്‍ 17 മുതല്‍ 24 വരെ നടത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments