<
  1. News

മത്സ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച് വർക് ഷോപ് സംഘടിപ്പിക്കുന്നു

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കീഡ്) മത്സ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച് 5 ദിവസത്തെ വർക് ഷോപ് സംഘടിപ്പിക്കുന്നു. മത്സ്യ മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് നവംബർ 6 മുതൽ 10 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം.

Meera Sandeep
മത്സ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച് വർക് ഷോപ് സംഘടിപ്പിക്കുന്നു
മത്സ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച് വർക് ഷോപ് സംഘടിപ്പിക്കുന്നു

എറണാകുളം: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കീഡ്) മത്സ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച് 5 ദിവസത്തെ വർക് ഷോപ്  സംഘടിപ്പിക്കുന്നു. മത്സ്യ മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക്  നവംബർ 6 മുതൽ 10 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം.

ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ, അലങ്കാര മത്സ്യകൃഷി, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, ഇൻഡസ്ട്രിയൽ വിസിറ്റ്, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ വിവിധ ക്ലാസ്സുകളും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

താൽപര്യമുള്ളവർ ഒക്ടോബർ 30 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

ജനറൽ വിഭാഗത്തിന് കോഴ്സ് ഫീയും സർട്ടിഫിക്കറ്റും ഭക്ഷണവും താമസവും ഉൾപ്പെടെ 3540 രൂപയാണ് ആകെ ഫീസ്. താമസം ആവശ്യമില്ലെങ്കിൽ 1500 രൂപയാണ് ഫീസ്. എസ്.സി / എസ്. ടി വിഭാഗത്തിന് കോഴ്സ് ഫീയും സർട്ടിഫിക്കറ്റും ഭക്ഷണവും താമസവും ഉൾപ്പെടെ 2000 രൂപയാണ് ആകെ ഫീസ്. താമസം ആവശ്യമില്ലെങ്കിൽ 1000 രൂപയാണ് ഫീസ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322/9605542061.

English Summary: Workshop is organized on entrepreneurship in fisheries sector

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds